Palakkad: പാലക്കാട്ട് ബസ് സ്റ്റോപ്പില്‍ ഒരുമിച്ചിരുന്ന ആണ്‍കുട്ടികളെയും പെണ്‍കുട്ടികളെയും മര്‍ദിച്ചു; പരാതിയുമായി വിദ്യാര്‍ത്ഥികള്‍

പാലക്കാട്(Palakkad) കരിമ്പയില്‍ ബസ് സ്റ്റോപ്പില്‍ ആണ്‍കുട്ടികളും പെണ്‍കുട്ടികളും ഒരുമിച്ചിരുന്നതിന് നാട്ടുകാര്‍ മര്‍ദ്ദിച്ചതായി പരാതി. മണ്ണാര്‍ക്കാട് കരിമ്പ എച്ച് എസ് എസ് ഹൈസ്‌ക്കൂളിലെ വിദ്യാര്‍ത്ഥികള്‍ക്കാണ് മര്‍ദ്ദനമേറ്റത്. വിദ്യാര്‍ത്ഥികളുടെ പരാതിയില്‍ കല്ലടിക്കോട് പൊലീസ്(police) കേസെടുത്തു.

പാലക്കാട് കരിമ്പയില്‍ സ്‌കൂള്‍ വിട്ട ശേഷം സമീപത്തെ ബസ് സ്റ്റോപില്‍ ബസ് കാത്തിരിക്കുകയായിരുന്ന വിദ്യാര്‍ത്ഥികള്‍ക്കാണ് മര്‍ദ്ദനമേറ്റത്. പെണ്‍കുട്ടികള്‍ക്കൊപ്പം ആണ്‍കുട്ടികള്‍ ഇരിയ്ക്കുന്നത് ചോദ്യം ചെയ്ത് പ്രദേശവാസികളിലൊരാള്‍ മര്‍ദ്ദിച്ചു. തുടര്‍ന്ന് ഇയാള്‍ വിദ്യാര്‍ത്ഥിനികളെ അസഭ്യം പറയുകയും മര്‍ദ്ദിക്കാന്‍ തുനിയുകയും ചെയ്തു. മറ്റു വിദ്യാര്‍ത്ഥികള്‍ ഇത് ചോദ്യം ചെയ്തപ്പോള്‍ ഒരു സംഘം ആളുകള്‍ കൂട്ടം ചേര്‍ന്ന് മര്‍ദ്ദിച്ചുവെന്നാണ് പരാതി

സംഭവത്തില്‍ രക്ഷിതാക്കള്‍ പൊലീസില്‍ പരാതി നല്‍കി. ശക്തമായ നടപടി വേണമെന്നാണ് ആവശ്യം. അതേസമയം ഏറെ വൈകിയും വിദ്യാര്‍ത്ഥികള്‍ ബസ് സ്റ്റോപ്പില്‍ ഇരിക്കുന്നത് ചോദ്യം ചെയ്യുക മാത്രമാണ് ചെയ്തതെന്നാണ് പ്രദേശവാസികള്‍ പറയുന്നത്.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News