Mammootty: കടുഗണ്ണാവ ഒരു യാത്രാക്കുറിപ്പ്; എംടിയും മമ്മൂട്ടിയും രഞ്ജിത്തും ഒന്നിക്കുന്ന ചിത്രം

എം.ടി. വാസുദേവന്‍ നായരുടെ(M T Vasudevan Nair) കഥകള്‍ കോര്‍ത്തിണക്കുന്ന നെറ്റ്ഫ്‌ലിക്‌സ് ആന്തോളജി സിനിമാസീരീസില്‍ ‘കടുഗണ്ണാവ ഒരു യാത്രാക്കുറിപ്പ്’ സംവിധായകന്‍ രഞ്ജിത്ത് സിനിമയാക്കും. എം.ടിയുടെ ആത്മകഥാംശം ഉളള ചെറുകഥയാണ് കടുഗണ്ണാവ. ചിത്രത്തില്‍ മമ്മൂട്ടിയാണ്(Mammootty) പി.കെ. വേണുഗോപാല്‍ എന്ന നായകകഥാപാത്രത്തെ അവതരിപ്പിക്കുക.

ശ്രീലങ്കയിലെ ഒരു സ്ഥലപ്പേരാണ് കടുഗണ്ണാവ. ശ്രീലങ്കയില്‍ ജോലി ചെയ്തിരുന്ന അച്ഛന് മറ്റൊരു ബന്ധത്തിലുണ്ടായ മകള്‍ എന്ന് കരുതപ്പെടുന്ന പെണ്‍കുട്ടിയെക്കുറിച്ചുള്ള ഒരു മുതിര്‍ന്ന പത്രപ്രവര്‍ത്തകന്റെ ഓര്‍മ്മയാണ് ‘കടുഗണ്ണാവ’. ഒരു ഔദ്യോഗിക ആവശ്യത്തിനായി ശ്രീലങ്കയിലേക്ക് പോകേണ്ടിവരുന്ന വേണുഗോപാല്‍ പഴയ ഓര്‍മ്മകളെ പൊടിതട്ടിയെടുക്കുകയാണ് ചിത്രത്തിന്‍രെ പ്രമേയം. ഈ കഥാപാത്രത്തെയാണ് മമ്മൂട്ടി അവതരിപ്പിക്കുക.

‘നിന്റെ ഓര്‍മ്മയ്ക്ക്’ എന്ന ചെറുകഥയുടെ തുടര്‍ച്ചയെന്നോണം എം.ടി. എഴുതിയ ചെറുകഥയാണ് കടുഗണ്ണാവ ഒരു യാത്രാക്കുറിപ്പ്. ശ്രീലങ്കയിലെ കലാപം നടക്കുന്നതിനാല്‍ സിനിമ എവിടെ ചിത്രീകരിക്കണം എന്ന കാര്യത്തില്‍ അന്തിമതീരുമാനം ആവുന്നതേയുള്ളൂ. എം.ടിയുടെ പത്ത് കഥകളാണ് സിനിമയാകുന്നത്. അഭയം തേടി, ഓളവും തീരവും, ഷെര്‍ലക്ക്, ശിലാലിഖിതം തുടങ്ങിയവയാണ് സിനിമയാകുന്ന മറ്റുചിത്രങ്ങള്‍.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News