Neyyattinkara: നെയ്യാറ്റിന്‍കരയില്‍ ലോറികള്‍ കൂട്ടിയിടിച്ച് അപകടം

നെയ്യാറ്റിന്‍കര(Neyyattinkara) മരുത്തൂര്‍ പാലത്തില്‍ എതിര്‍ ദിശയില്‍ വന്ന ലോറികള്‍ തമ്മില്‍ കൂട്ടിയിടിച്ച് അപകടം. ഇന്ന് പുലര്‍ച്ചെ ആയിരുന്നു അപകടം. തിരുവനന്തപുരത്ത് നിന്നും തമിഴ് നാട്ടിലേക്ക് പോകുന്ന ലോറിയും തമിഴ്‌നാട്ടില്‍ നിന്നും സിമന്റുമായി നെയ്യാര്‍ ഡാമിലേക്ക് പോകുകയായിരുന്ന ലോറിയുമായാണ് അപകടത്തില്‍പ്പെട്ടത്. ഫയര്‍ഫോഴ്‌സ് സംഘം എത്തിയാണ് ഡ്രൈവര്‍മാരെ പുറത്ത് എടുത്തത്.

ഇരുവര്‍ക്കും ക്ലിനര്‍ക്കും നിസാര പരിക്ക് മാത്രമേ ഉള്ളൂ എങ്കിലും വാഹനത്തിന്റെ മുന്‍ വശം പൂര്‍ണ്ണമായും തകര്‍ന്നു.
തുടര്‍ന്ന് കുറച്ച് നേരം ഗതാഗതവും തടസപ്പെട്ടു. പോലീസും നാട്ടുകാരും ഫയര്‍ഫോഴ്‌സും ചേര്‍ന്നാണ് ഗതാഗതം പുന:സ്ഥാപിച്ചത്. നെയ്യാറ്റിന്‍കരയില്‍ വാഹന അപകടങ്ങള്‍ തുടര്‍ക്കഥയാവുകയാണ്. കഴിഞ്ഞ പത്ത് ദിവസത്തിനകം നെയ്യാറ്റിന്‍കരയില്‍ മാത്രം 20ലേറെ അപകടങ്ങളാണ് നടന്നത്. മൂന്ന് പേര്‍ മരിക്കുകയും ചെയ്തിരുന്നു.

പാലക്കാട്ടെ സദാചാര ആക്രമണം; ഒരാള്‍ അറസ്റ്റില്‍

പാലക്കാട്(Palakkad) കരിമ്പയില്‍ ബസ് സ്റ്റോപ്പില്‍ ആണ്‍കുട്ടികളും പെണ്‍കുട്ടികളും ഒരുമിച്ചിരുന്നതിന് നാട്ടുകാര്‍ മര്‍ദ്ദിച്ച സംഭവത്തില്‍ ഒരാള്‍ അറസ്റ്റില്‍. കരിമ്പ സ്വദേശി സിദ്ദിഖ് ആണ് അറസ്റ്റിലായത്(Arrest). സിസിടിവി(CCTV) ദൃശ്യങ്ങള്‍ പരിശോധിച്ച ശേഷം കൂടുതല്‍ അറസ്റ്റുണ്ടാകുമെന്ന് പൊലീസ് അറിയിച്ചു. മണ്ണാര്‍ക്കാട് കരിമ്പ എച്ച് എസ് എസ് ഹൈസ്‌ക്കൂളിലെ വിദ്യാര്‍ത്ഥികള്‍ക്കാണ് മര്‍ദ്ദനമേറ്റത്. വിദ്യാര്‍ത്ഥികളുടെ പരാതിയില്‍ കല്ലടിക്കോട് പൊലീസ്(police) ആണ് കേസെടുത്തത്.

പാലക്കാട് കരിമ്പയില്‍ സ്‌കൂള്‍ വിട്ട ശേഷം സമീപത്തെ ബസ് സ്റ്റോപില്‍ ബസ് കാത്തിരിക്കുകയായിരുന്ന വിദ്യാര്‍ത്ഥികള്‍ക്കാണ് മര്‍ദ്ദനമേറ്റത്. പെണ്‍കുട്ടികള്‍ക്കൊപ്പം ആണ്‍കുട്ടികള്‍ ഇരിയ്ക്കുന്നത് ചോദ്യം ചെയ്ത് പ്രദേശവാസികളിലൊരാള്‍ മര്‍ദ്ദിച്ചു. തുടര്‍ന്ന് ഇയാള്‍ വിദ്യാര്‍ത്ഥിനികളെ അസഭ്യം പറയുകയും മര്‍ദ്ദിക്കാന്‍ തുനിയുകയും ചെയ്തു. മറ്റു വിദ്യാര്‍ത്ഥികള്‍ ഇത് ചോദ്യം ചെയ്തപ്പോള്‍ ഒരു സംഘം ആളുകള്‍ കൂട്ടം ചേര്‍ന്ന് മര്‍ദ്ദിച്ചുവെന്നാണ് പരാതി.

സംഭവത്തില്‍ രക്ഷിതാക്കള്‍ പൊലീസില്‍ പരാതി നല്‍കിയിരുന്നു. അതേസമയം ഏറെ വൈകിയും വിദ്യാര്‍ത്ഥികള്‍ ബസ് സ്റ്റോപ്പില്‍ ഇരിക്കുന്നത് ചോദ്യം ചെയ്യുക മാത്രമാണ് ചെയ്തതെന്നാണ് പ്രദേശവാസികള്‍ പറയുന്നത്.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here