Chintan Shivir: കോണ്‍ഗ്രസ് ചിന്തന്‍ ശിബിര്‍ ബഹിഷ്‌ക്കരിച്ച് സുധീരനും മുല്ലപ്പള്ളിയും

കെപിസിസി ചിന്തന്‍ ശിബിരം(KPCC Chintan Shivir) ഇന്നും നാളെയുമായി കോഴിക്കോട് നടക്കും. അതേസമയം, വി എം സുധീരനും(V M Sudheeran) മുല്ലപ്പള്ളി രാമചന്ദ്രനും(Mullappally Ramachandran) ചിന്തന്‍ ശിബിരം ബഹിഷ്‌ക്കരിച്ചു. കെ സുധാകരനുമായുള്ള അഭിപ്രായ വ്യത്യാസമാണ് ബഹിഷ്‌ക്കരണത്തിന് കാരണം. നേതാക്കള്‍ വിട്ടുനില്‍ക്കുന്ന സംഭവത്തില്‍ ചെയ്യേമ്ടതെല്ലാം ചെയ്തിട്ടുണ്ടെന്നാണ് കെ സുധാകരന്റെ(K Sudhakaran) പ്രതികരണം.

വ്യാജരേഖ ചമച്ച് ലക്ഷങ്ങള്‍ തട്ടിയ യൂത്ത് കോണ്‍ഗ്രസ് നേതാവ് അറസ്റ്റില്‍

കൃഷിഭൂമി പുരയിടമാക്കി നല്‍കാമെന്നുപറഞ്ഞ് വ്യാജരേഖയുണ്ടാക്കി വൈദികനില്‍നിന്ന് 2.40 ലക്ഷം രൂപ തട്ടിയെടുത്ത യൂത്ത് കോണ്‍ഗ്രസ്(Youth congress) നേതാവിനെ തൃക്കാക്കര പൊലീസ്(Thrikkakara police) അറസ്റ്റ്(Arrest) ചെയ്തു. യൂത്ത് കോണ്‍ഗ്രസ് തൃക്കാക്കര മണ്ഡലം ജനറല്‍ സെക്രട്ടറി മുഹമ്മദ് ഹാഷിം അബ്ദുള്‍ ലത്തീഫാണ് (29) അറസ്റ്റിലായത്. ഹാഷിമിനെ റിമാന്‍ഡ് ചെയ്തു.

കുന്നത്തുനാട് ഐക്കരനാട് വള്ളിക്കാട്ടില്‍ വീട്ടില്‍ ഫാ. ഗീവര്‍ഗീസ് ജോണിന്റെ ഭാര്യാമാതാവിന്റെയും സഹോദരിയുടെയും തൃക്കാക്കരയിലുള്ള 92 സെന്റ് കൃഷിയിടം പുരയിടമാക്കി തരംമാറ്റി നല്‍കാമെന്ന് വാഗ്ദാനം നല്‍കിയാണ് പണം തട്ടിയത്. കണയന്നൂര്‍ തഹസില്‍ദാരുടെയും വില്ലേജ് ഓഫീസറുടെയും പേരില്‍ വ്യാജ ഒപ്പും സീലും ഉപയോഗിച്ച് വസ്തുവിന്റെ പോക്കുവരവ് നടത്തി കരമടച്ച രശീത് ഉണ്ടാക്കി നല്‍കി കബളിപ്പിച്ചു.

ഹാഷിം നല്‍കിയ രേഖകളില്‍ സംശയംതോന്നി റവന്യുവകുപ്പിലെ മറ്റൊരു ഉദ്യോഗസ്ഥനെ കാണിച്ചപ്പോഴാണ് തട്ടിപ്പ് മനസ്സിലായത്. തുടര്‍ന്ന് തൃക്കാക്കര പൊലീസില്‍ പരാതി നല്‍കി. രാഷ്ട്രീയ സ്വാധീനമുപയോഗിച്ച് പ്രതി ഇത്തരത്തിലുള്ള തട്ടിപ്പുകള്‍ വ്യാപകമായി നടത്തിയതായി പൊലീസ് സംശയിക്കുന്നുണ്ട്. ഇയാള്‍വഴി വിവിധ സര്‍ട്ടിഫിക്കറ്റുകള്‍ വാങ്ങിയവരെപ്പറ്റിയും അന്വേഷിക്കുന്നുണ്ട്. സംഭവത്തില്‍ തഹസില്‍ദാരുടെ പരാതിയില്‍ എറണാകുളം സെന്‍ട്രല്‍ പൊലീസും കേസ് എടുത്തിട്ടുണ്ട്.

ഉമ തോമസ് എംഎല്‍എയുമായി അടുപ്പംപുലര്‍ത്തുന്ന ഹാഷിമിന്റെ തട്ടിപ്പ് എംഎല്‍എ ഓഫീസ് കേന്ദ്രീകരിച്ചാണ് നടന്നതെന്ന് ഡിവൈഎഫ്‌ഐ തൃക്കാക്കര ബ്ലോക്ക് സെക്രട്ടറിയറ്റ് ആരോപിച്ചു. ഓഫീസിലെ ജീവനക്കാരുടെ ഒത്താശയോടെയാണ് വ്യാജരേഖകള്‍ സൃഷ്ടിച്ച് ലക്ഷങ്ങള്‍ തട്ടിയെടുത്തതെന്ന് നേതാക്കള്‍ പറഞ്ഞു. ഹാഷിമിന് കോണ്‍ഗ്രസ് ഉന്നത നേതൃത്വവുമായി അടുത്തബന്ധമുണ്ടെന്ന് തെളിയിക്കുന്ന ഫോട്ടോകളും പോസ്റ്റുകളും സമൂഹമാധ്യമങ്ങളില്‍ പ്രചരിക്കുന്നുണ്ട്.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News