John Brittas MP: മോദിയെ പുകഴ്ത്തി വി മുരളീധരന്‍; കുറിക്ക് കൊള്ളുന്ന മറുപടി കൊടുത്ത് ഡോ. ജോണ്‍ ബ്രിട്ടാസ് MP

എം.പി. വീരേന്ദ്രകുമാര്‍ ജന്മദിന പരിപാടിയില്‍ അനുസ്മരണത്തിന് പകരം മോദിയെ പുകഴ്ത്തിയും കേന്ദ്ര ഏജന്‍സികളെ ഉപയോഗിച്ചുള്ള വേട്ടയാടലുകളെ ന്യായീകരിച്ചും കേന്ദ്ര സഹമന്ത്രി വി മുരളീധരന്‍(V Muraleedharan). മുരളീധരന്‍ പറഞ്ഞ നരേന്ദ്ര മോദിയുടെ ശക്തി വര്‍ഗീയ ബോംബിനെ അടിസ്ഥാനമാക്കിയുള്ളതാണെന്ന് ജോണ്‍ ബ്രിട്ടാസ് എംപി(John Brittas MP) തിരിച്ചടിച്ചു.

എം.പി. വീരേ ന്ദ്രകുമാറിന്റെ 86-ാം ജന്മദിനത്തോടനുബന്ധിച്ച് ദില്ലിയില്‍ നടന്ന അനുസ്മരണ ചടങ്ങിനെയാണ് കേന്ദ്ര സഹ മന്ത്രി വി മുരളീധരന്‍ രാഷ്ട്രീയ പ്രസംഗത്തിനുള്ള വേദിയാക്കി മാറ്റിയത്. മുരളീധരന്റെ പ്രസംഗത്തിന്റെ ഭൂരിഭാഗവും മോദിയെ പുകഴ്ത്താനും, രാഷ്ട്രീയ എതിരാളികളെ കേന്ദ്ര ഏജന്‍സികളെ ഉപയോഗിച്ച് വേട്ടയാടുന്നതിനെ ന്യായീകരിക്കുവാനുമാണ് വിനിയോഗിച്ചത്. എന്നാല്‍, അനുസ്മരണ പരിപാടിയില്‍ അനുസ്മരണത്തിന് പകരം രാഷ്ട്രീയ ലാക്ക് വച്ച് മോദിയെ പുകഴ്ത്താന്‍ സമയം കണ്ടെത്തിയ മുരളീധരന് കുറിക്ക് കൊള്ളുന്ന മറുപടിയും ആയിട്ടായിരുന്നു ജോണ്‍ ബ്രിട്ടാസ് എംപിയുടെ അനുസ്മരണ പ്രസംഗം.

മുരളീധരന്‍ പറഞ്ഞ നരേന്ദ്ര മോദിയുടെ ശക്തി തികച്ചും വര്‍ഗീയ ബോംബിനെ അടിസ്ഥാനമാക്കിയുള്ളതാണ് എന്നും മതത്തിന്റെയും ദൈവങ്ങളുടെയും പേരില്‍ അന്ധവിശ്വാസങ്ങളും ചൂഷണവും കൂട്ടിക്കലര്‍ത്തുന്നത് ഏറ്റവും വലിയ രാഷ്ട്രീയ കാപട്യമാണെന്നും എം പി വീരേന്ദ്രകുമാറിന്റെ പുസ്തകങ്ങള്‍ അടിസ്ഥാനമാക്കി ജോണ്‍ ബ്രിട്ടാസ് എം പി തിരിച്ചടിച്ചു . അനുസ്മരണ ചടങ്ങിനെ രാഷ്ട്രീയ ലക്ഷ്യത്തിനുവേണ്ടി ഉപയോഗിച്ച വി മുരളീധരനെതിരെ വ്യാപക വിമര്‍ശനമാണ് പല കോണുകള്‍ നിന്നും ഉയരുന്നത്.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News