Jude Antony:സിനിമാ ഷൂട്ടിങ് ലൊക്കേഷനില്‍ മുഖംമൂടി ധരിച്ചെത്തി ആക്രമണം;മേക്കപ് ആര്‍ട്ടിസ്റ്റിനു പരുക്ക്

സിനിമാ ഷൂട്ടിങ് ലൊക്കേഷനില്‍ മുഖംമൂടി ധരിച്ചെത്തിയ അഞ്ചംഗ സംഘത്തിന്റെ ആക്രമണത്തില്‍ മേക്കപ് ആര്‍ട്ടിസ്റ്റിനു പരുക്ക്. ജൂഡ് ആന്റണി സംവിധാനം ചെയ്യുന്ന ചിത്രത്തിന്റെ ഷൂട്ടിങ് മറവന്‍തുരുത്ത് പഞ്ഞിപ്പാലത്തിനു സമീപം പുരോഗമിക്കുന്നതിനിടെയാണ് ആക്രമണം ഉണ്ടായത്. ചെമ്പ് ക്രാംപള്ളി മിഥുന്‍ ജിത്തിനാണ് (31) പരുക്കേറ്റത്.

രാത്രി ഏഴ് മണിയോടെ ഫോണ്‍ വിളിക്കാനായി ഷൂട്ടിങ് സ്ഥലത്തുനിന്നു റോഡിലേക്ക് ഇറങ്ങിയ മിഥുനെ മുഖം മറച്ച് എത്തിയ സംഘം മര്‍ദിക്കുകയായിരുന്നു. മിഥുനെ ഉടന്‍ മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. തലയ്ക്കു പൊട്ടലേറ്റിട്ടുണ്ട്.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News