Partha Chatterjee: ബംഗാള്‍ വ്യവസായ മന്ത്രിയെ ഇ ഡി അറസ്റ്റു ചെയ്തു

പശ്ചിമ ബംഗാള്‍(Bangal) വ്യവസായ മന്ത്രി പാര്‍ഥ ചാറ്റര്‍ജിയെ(Partha Chatterjee) ഇ.ഡി അറസ്റ്റ് ചെയ്തു. അദ്ദേഹത്തിന്റെ അനുയായിയുടെ വീട്ടില്‍നിന്ന് 20 കോടി കണ്ടെടുത്തതിന് പിന്നാലെയാണ് അറസ്റ്റ്. പാര്‍ഥ ചാറ്റര്‍ജിയുടെ അടുത്ത അനുയായിയായ അര്‍പ്പിത മുഖര്‍ജിയുടെ വീട്ടില്‍നിന്നാണ് 20 കോടി രൂപയുടെ നോട്ടുകള്‍ കണ്ടെടുത്തത്. മമത മന്ത്രിസഭയിലെ മുന്‍ വിദ്യാഭ്യാസ മന്ത്രിയാണ് പാര്‍ഥ ചാറ്റര്‍ജി.

കഴിഞ്ഞ ദിവസം അര്‍പ്പിതയുടെ വീട്ടില്‍ നടന്ന റെയ്ഡിലാണ് 20 കോടി രൂപ കണ്ടെടുത്തത്. പശ്ചിമ ബംഗാള്‍ സ്‌കൂള്‍ സര്‍വീസ് കമ്മീഷനിലെയും, പ്രൈമറി എജ്യുക്കേഷന്‍ ബോര്‍ഡിലെയും റിക്രൂട്ട്മെന്റ് അഴിമതിയില്‍നിന്നുള്ള വരുമാനമാണ് ഈ തുകയെന്നാണ് ഇ.ഡിയുടെ സംശയം. 2000, 500 രൂപാ നോട്ടുകളായാണ് പണം കണ്ടെടുത്തത്. നോട്ടെണ്ണല്‍ യന്ത്രത്തിന്റെ സഹായത്തോടെയാണ് പണം എണ്ണി പൂര്‍ത്തിയാക്കിയത്.

പാര്‍ഥ ചാറ്റര്‍ജിയുടെ അടുത്ത സുഹൃത്തും അനുയായിയുമാണ് അര്‍പ്പിത മുഖര്‍ജിയെന്നാണ് ഇ.ഡി വിശേഷിപ്പിക്കുന്നത്. ബംഗാളി, ഒഡിയ തമിഴ് സിനിമകളില്‍ ചെറിയ വേഷങ്ങള്‍ ചെയ്തിട്ടുള്ള നടിയാണ് അര്‍പ്പിത. 2019ലും 2020ലും പാര്‍ഥ ചാറ്റര്‍ജിയുടെ ദുര്‍ഗ്ഗാ പൂജാ കമ്മിറ്റിയുടെ നക്തല ഉദയന്‍ സംഘത്തിന്റെ പ്രമോഷണല്‍ കാമ്പയിനുകളുടെ പ്രധാനിയായിരുന്നു. കൊല്‍ക്കത്തയിലെ ഏറ്റവും വലിയ ദുര്‍ഗാപൂജാ കമ്മിറ്റികളിലൊന്നാണ് പാര്‍ഥ ചാറ്റര്‍ജിയുടെ കമ്മിറ്റി.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News