Delhi: ഡല്‍ഹി റെയില്‍വേ സ്റ്റേഷനില്‍ കൂട്ടബലാത്സംഗം; 4 ജീവനക്കാര്‍ അറസ്റ്റില്‍

ന്യൂ ഡല്‍ഹിയി (Delhi) ലെ റെയില്‍വേ സ്റ്റേഷനില്‍ (Railway Station) യുവതിയെ കൂട്ടബലാത്സംഗം ചെയ്തു. ന്യൂഡല്‍ഹി റെയില്‍വേ സ്റ്റേഷനിലെ ഇലക്ട്രിക്കല്‍ മെയിന്റനന്‍സ് സ്റ്റാഫ് റൂമില്‍വെച്ചാണ് മുപ്പതുവയസ്സുകാരി കൂട്ടബലാത്സംഗത്തിന് ഇരയായതെന്ന് പോലീസ് പറയുന്നു. സംഭവത്തില്‍ നാല് റെയില്‍വേ ജീവനക്കാരെ പോലീസ് അറസ്റ്റ് ചെയ്തു.

വ്യാഴാഴ്ച രാത്രിയാണ് യുവതിയെ റെയില്‍വേ സ്റ്റേഷനില്‍വെച്ച് കൂട്ടബലാത്സംഗം ചെയ്തതെന്ന് പോലീസ് പറഞ്ഞു. കേസില്‍ സതീഷ് കുമാര്‍(35) വിനോദ് കുമാര്‍(38) മംഗള്‍ചന്ദ് മീണ(33) ജഗദീഷ് ചന്ദ്(37) എന്നിവരെയാണ് അറസ്റ്റ് ചെയ്തിട്ടുള്ളത്. ഇവരെല്ലാം റെയില്‍വേയിലെ ഇലക്ട്രിക്കല്‍ വിഭാഗത്തിലെ ജീവനക്കാരാണ്.

പ്രതികളില്‍ രണ്ടുപേരാണ് യുവതിയെ മുറിയില്‍ പൂട്ടിയിട്ട് ബലാത്സംഗം ചെയ്തത്. മറ്റുരണ്ടുപേര്‍ മുറിക്ക് പുറത്ത് കാവല്‍ നില്‍ക്കുകയായിരുന്നു. വെള്ളിയാഴ്ച പുലര്‍ച്ചെ 3.27-ഓടെയാണ് യുവതി ഫോണില്‍വിളിച്ച് പോലീസിനെ പരാതി അറിയിച്ചത്. തുടര്‍ന്ന് പോലീസ് അന്വേഷണം നടത്തുകയും പ്രതികളെ പിടികൂടുകയുമായിരുന്നു.

പരാതിക്കാരിയായ യുവതി കഴിഞ്ഞ ഒരുവര്‍ഷമായി ഭര്‍ത്താവുമായി വേര്‍പിരിഞ്ഞ് താമസിക്കുകയാണ്. രണ്ടുവര്‍ഷം മുമ്പാണ് പ്രതികളിലൊരാളെ തന്റെ സുഹൃത്ത് വഴി യുവതി പരിചയപ്പെട്ടത്. റെയില്‍വേ ജീവനക്കാരനാണെന്ന് പരിചയപ്പെടുത്തിയ ഇയാള്‍ അടുത്തിടെ യുവതിക്ക് റെയില്‍വേയില്‍ ജോലി തരപ്പെടുത്തി നല്‍കാമെന്നും വാഗ്ദാനം ചെയ്തു.

ജൂലായ് 21-ാം തീയതി ഇയാള്‍ യുവതിയെ തന്റെ വീട്ടിലേക്ക് ക്ഷണിച്ചു. മകന്റെ ജന്മദിനാഘോഷത്തിലും പുതിയ വീട് വാങ്ങിയതിന്റെ സത്കാരത്തിലും പങ്കെടുക്കാനായാണ് വീട്ടിലേക്ക് ക്ഷണിച്ചത്. തുടര്‍ന്ന് വ്യാഴാഴ്ച രാത്രി 10.30-ഓടെ കീര്‍ത്തിനഗര്‍ മെട്രോ സ്റ്റേഷനില്‍ എത്തിയ യുവതിയെ ഇയാള്‍ ന്യൂഡല്‍ഹി റെയില്‍വേ സ്റ്റേഷനിലേക്ക് കൊണ്ടുപോയി. ഇവിടെ എത്തിച്ച ശേഷം ഇലക്ട്രിക്കല്‍ മെയിന്റനന്‍സ് റൂമിലേക്കാണ് യുവതിയെ കൊണ്ടുപോയത്. മുറിയില്‍ ഇരിക്കാന്‍ പറഞ്ഞശേഷം ഇയാള്‍ പുറത്തുപോയി. ഏതാനുംമിനിറ്റുകള്‍ക്ക് ശേഷം പ്രതി മറ്റൊരാളോടൊപ്പം മുറിയിലെത്തുകയും മുറി അകത്തുനിന്ന് പൂട്ടിയിട്ട ശേഷം രണ്ടുപേരും മാറിമാറി യുവതിയെ ബലാത്സംഗം ചെയ്തെന്നുമാണ് പോലീസ് പറയുന്നത്. കേസിലെ പ്രതികളായ മറ്റുരണ്ടുപേര്‍ ഈ സമയം മുറിക്ക് പുറത്ത് കാവല്‍ നില്‍ക്കുകയായിരുന്നു. കോടതിയില്‍ ഹാജരാക്കിയ നാല് പ്രതികളെയും 14 ദിവസത്തെ ജുഡീഷ്യല്‍ കസ്റ്റഡിയില്‍ റിമാന്‍ഡ് ചെയ്തതായും പോലീസ് അറിയിച്ചു.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News