തിരക്കുള്ള റോഡില്‍ ‘വൈറലാവാന്‍’ നോക്കിയതാ രക്ഷപ്പെട്ടത് തലനാരിഴയ്ക്ക്

തിരക്കുള്ള റോഡില്‍ ‘വൈറലാവാന്‍’ ശ്രമിച്ച വിദ്യാര്‍ത്ഥി രക്ഷപെട്ടത് തലനാരിഴക്ക്. തിരുവനന്തപുരം തൈക്കാട് മോഡല്‍ സ്‌കൂള്‍ ജംഗ്ഷനിലെ സ്‌കൂള്‍ വിടുന്ന സമയമായ മൂന്നര മണിക്ക് തിരക്കുപിടിച്ച റോഡിന്റെ നടുവില്‍ പുഷ് അപ് ചെയ്യുന്ന വിദ്യാര്‍ത്ഥിയെ കണ്ട വാഹനങ്ങള്‍ ബ്രേക്ക് ചവിട്ടിയത് കൊണ്ട് അപകടമുണ്ടാവാതെ രക്ഷപെട്ടു. കണ്ടുനിന്നവര്‍ ശ്വാസമടക്കിപിടിച്ചു. റോഡിന്റെ മറ്റൊരു വശത്ത് ‘വൈറല്‍ വീഡിയോ’ പകര്‍ത്തി വിദ്യാര്‍ത്ഥിയുടെ സുഹൃത്തുക്കളുമുണ്ടായിരുന്നു.

കെ.എസ്.ആര്‍.ടി.സി. ബസുകള്‍ ഉള്‍പ്പെടെ വലിയ വാഹനങ്ങള്‍ ചീറിപ്പാഞ്ഞു വരുന്ന ജംഗ്ഷനിലാണ് അഭ്യാസപ്രകടനം അരങ്ങേറിയത്. അഞ്ചു ഭാഗങ്ങളില്‍ നിന്നുള്ള വാഹനങ്ങള്‍ നിയന്ത്രിക്കാന്‍ ട്രാഫിക് വിളക്കുകള്‍ ഉണ്ടായിരുന്നാല്‍പ്പോലും യാത്ര ദുര്ഘടമാവുന്ന വഴിയാണ് വിദ്യാര്‍ഥികള്‍ തിരഞ്ഞെടുത്തത്. ഇത്തരം സംഭവങ്ങള്‍ നടന്നിട്ടും പോലീസിന്റെ ഭാഗത്തു നിന്നും വേണ്ടത്ര ശ്രദ്ധ ലഭിച്ചിട്ടില്ല. അഭ്യാസ പ്രകടനം നടന്ന റോഡില്‍, സ്‌കൂള്‍ വിടുന്ന നേരമായിട്ടു കൂടി പോലീസ് നിരീക്ഷണമില്ല എന്നും ആക്ഷേപമുയരുന്നു.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News