‘ബോളിവുഡിലെ ഫാഷന്‍ കിംഗ്’;വൈറലായി രണ്‍വീറിന്റെ ഫോട്ടോഷൂട്ട്|Ranveer Singh

(Bollywood)ബോളിവുഡിലെ ഫാഷന്‍ കിങ്ങ് എന്ന് അറിയപ്പെടുന്ന (Ranveer Singh)രണ്‍വീര്‍ സിംഗ് ആരാധകരെ വീണ്ടും ഞെട്ടിച്ച് കൊണ്ട് വീണ്ടും സാമൂഹിക മാധ്യമങ്ങളില്‍ തരംഗമാവുകയാണ്. ഏറ്റവും പുതിയതായി പുറത്തുവന്ന ഫോട്ടോഷൂട്ടില്‍ നഗ്‌നനായി പോസ് ചെയ്തു കൊണ്ടാണ് രണ്‍വീര്‍ എത്തിയിരിക്കുന്നത്. 1972-ല്‍ കോസ്മോപൊളിറ്റന്‍ മാസികയ്ക്കായി ബര്‍ട്ട് റെയ്നോള്‍ഡ്സിന്റെ ഐക്കണിക് ഫോട്ടോഷൂട്ടിനുള്ള ആദരാഞ്ജലിയാണ് പേപ്പര്‍ മാസികയ്ക്ക് വേണ്ടിയുള്ള രണ്‍വീറിന്റെ (Photoshoot)ഫോട്ടോഷൂട്ട്. ഇന്‍സ്റ്റാഗ്രാമിലൂടെ പുറത്ത് വിട്ട ചിത്രങ്ങള്‍ ഇതിനകം തന്നെ ആരാധകര്‍ ഏറ്റെടുത്ത് കഴിഞ്ഞു. ചിത്രങ്ങള്‍ക്ക് നിരവധി കമന്റുകളാണ് ലഭിക്കുന്നത്.

തന്റെ പുതിയ ഫോട്ടോഷൂട്ടിനെ കുറിച്ച് രണ്‍വീറും സംസാരിച്ചു.”എനിക്ക് ശാരീരികമായി നഗ്‌നനാകുന്നത് വളരെ എളുപ്പമാണ്. എന്നാല്‍ എന്റെ ചില പ്രകടനങ്ങളില്‍ ഞാന്‍ നഗ്‌നനായിരുന്നു. നിങ്ങള്‍ക്ക് എന്റെ ആത്മാവിനെ കാണാന്‍ കഴിയും. അത് എത്രമാത്രം നഗ്‌നമാണ്? അത് യഥാര്‍ത്ഥത്തില്‍ നഗ്‌നമാണ്. ആയിരം ആളുകള്‍ക്ക് മുന്നില്‍ എനിക്ക് നഗ്‌നനാകാന്‍ പറ്റും. ഞാന്‍ ഒന്നും തരില്ല. അവര്‍ക്ക് അത് അസ്വസ്ഥതയുണ്ടാകുന്നുവെന്നു മാത്രം.’ രണ്‍വീര്‍ പറഞ്ഞു.

രണ്‍വീര്‍ സിങ്ങിന്റെ അവസാന ചിത്രമായ ‘ജയേഷ്ഭായ് ജോര്‍ദാര്‍’ പ്രേക്ഷകരെയും നിരൂപകരെയും ആകര്‍ഷിക്കുന്നതില്‍ പരാജയപ്പെട്ടിരുന്നു. രോഹിത് ഷെട്ടിയുടെ ‘സര്‍ക്കസ്’, കരണ്‍ ജോഹറിന്റെ ‘റോക്കി ഔര്‍ റാണി കി പ്രേം കഹാനി’ എന്നീ ചിത്രങ്ങളാണ് അദ്ദേഹത്തിന്റേതായി ഇനി പുറത്തിറങ്ങാനുള്ളത്.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News