Kottarakkara: കൊട്ടാരക്കരയില്‍ വാഹനാപകടത്തില്‍ മൂന്നുവയസുകാരിയും മാതാപിതാക്കളും മരിച്ച സംഭവം; കാര്‍ ഓടിച്ച യുവാവിനെതിരെ കേസ്

കൊല്ലം കൊട്ടാരക്കര(Kottarakkara) കുളക്കടയില്‍ വാഹനാപകടത്തില്‍ മാതാപിതാക്കളും മൂന്നുവയസുകാരി മകളും മരിച്ച സംഭവത്തില്‍ അപകടത്തിന് കാരണമായ കാര്‍ ഓടിച്ചിരുന്ന യുവാവിനെതിരെ മനപ്പൂര്‍വ്വമല്ലാത്ത നരഹത്യയ്ക്ക് കേസെടുത്തു. അടൂര്‍ ഏനാത്ത് സ്വദേശി അരവിന്ദ് സന്തോഷിനെയാമ് പൊലീസ് അറസ്റ്റ്(Arrest) ചെയ്തത്. കൊട്ടാരക്കര പള്ളിക്കല്‍ സ്വദേശി ബിനീഷ് ഭാര്യ മഞ്ചു, മകള്‍ ശ്രീക്കുട്ടി എന്നിവരായിരുന്നു മരിച്ചത്.

നെയ്യാറ്റിന്‍കരയില്‍ ലോറികള്‍ കൂട്ടിയിടിച്ച് അപകടം

നെയ്യാറ്റിന്‍കര(Neyyattinkara) മരുത്തൂര്‍ പാലത്തില്‍ എതിര്‍ ദിശയില്‍ വന്ന ലോറികള്‍ തമ്മില്‍ കൂട്ടിയിടിച്ച് അപകടം. ഇന്ന് പുലര്‍ച്ചെ ആയിരുന്നു അപകടം. തിരുവനന്തപുരത്ത് നിന്നും തമിഴ് നാട്ടിലേക്ക് പോകുന്ന ലോറിയും തമിഴ്‌നാട്ടില്‍ നിന്നും സിമന്റുമായി നെയ്യാര്‍ ഡാമിലേക്ക് പോകുകയായിരുന്ന ലോറിയുമായാണ് അപകടത്തില്‍പ്പെട്ടത്. ഫയര്‍ഫോഴ്‌സ് സംഘം എത്തിയാണ് ഡ്രൈവര്‍മാരെ പുറത്ത് എടുത്തത്.

ഇരുവര്‍ക്കും ക്ലിനര്‍ക്കും നിസാര പരിക്ക് മാത്രമേ ഉള്ളൂ എങ്കിലും വാഹനത്തിന്റെ മുന്‍ വശം പൂര്‍ണ്ണമായും തകര്‍ന്നു.
തുടര്‍ന്ന് കുറച്ച് നേരം ഗതാഗതവും തടസപ്പെട്ടു. പോലീസും നാട്ടുകാരും ഫയര്‍ഫോഴ്‌സും ചേര്‍ന്നാണ് ഗതാഗതം പുന:സ്ഥാപിച്ചത്. നെയ്യാറ്റിന്‍കരയില്‍ വാഹന അപകടങ്ങള്‍ തുടര്‍ക്കഥയാവുകയാണ്. കഴിഞ്ഞ പത്ത് ദിവസത്തിനകം നെയ്യാറ്റിന്‍കരയില്‍ മാത്രം 20ലേറെ അപകടങ്ങളാണ് നടന്നത്. മൂന്ന് പേര്‍ മരിക്കുകയും ചെയ്തിരുന്നു.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News