K C Venugopal: പ്രതിപക്ഷ നേതാക്കളെ ദേശീയ അന്വേഷണ ഏജന്‍സികളെ ഉപയോഗിച്ച് കേന്ദ്ര സര്‍ക്കാര്‍ വരുതിയിലാക്കാന്‍ ശ്രമിക്കുന്നു: കെ.സി വേണുഗോപാല്‍

പ്രതിപക്ഷ നേതാക്കളെ ദേശീയ അന്വേഷണ ഏജന്‍സികളെ ഉപയോഗിച്ച് കേന്ദ്ര സര്‍ക്കാര്‍ വരുതിയിലാക്കാന്‍ ശ്രമിക്കുന്നതായി എഐസിസി ജനറല്‍ സെക്രട്ടറി കെ.സി വേണുഗോപാല്‍ എംപി( K C Venugopal). രണ്ടു ദിവസത്തെ ചിന്തന്‍ ശിബിരം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. അതേസമയം, കോണ്‍ഗ്രസ് രാജ്യവ്യാപകമായി തന്നെ ക്ഷീണിച്ചെന്ന് കെ സുധാകരന്‍ പറഞ്ഞു. തിരിച്ചുവരവിനുള്ള ബാധ്യത കേരളം ഏറ്റെടുക്കണമെന്നും കെ സുധാകരന്‍ അഭിപ്രായപ്പെട്ടു. കെപിസിസി ചിന്തന്‍ ശിബിരത്തിന്(KPCC Chintan Shivir) ഇന്നാണ് കോഴിക്കോട് തുടക്കമായത്.

കോണ്‍ഗ്രസ് ചിന്തന്‍ ശിബിര്‍ ബഹിഷ്‌ക്കരിച്ച് സുധീരനും മുല്ലപ്പള്ളിയും

കെപിസിസി ചിന്തന്‍ ശിബിരം(KPCC Chintan Shivir) ഇന്നും നാളെയുമായി കോഴിക്കോട് നടക്കും. അതേസമയം, വി എം സുധീരനും(V M Sudheeran) മുല്ലപ്പള്ളി രാമചന്ദ്രനും(Mullappally Ramachandran) ചിന്തന്‍ ശിബിരം ബഹിഷ്‌ക്കരിച്ചു. കെ സുധാകരനുമായുള്ള അഭിപ്രായ വ്യത്യാസമാണ് ബഹിഷ്‌ക്കരണത്തിന് കാരണം. നേതാക്കള്‍ വിട്ടുനില്‍ക്കുന്ന സംഭവത്തില്‍ ചെയ്യേമ്ടതെല്ലാം ചെയ്തിട്ടുണ്ടെന്നാണ് കെ സുധാകരന്റെ(K Sudhakaran) പ്രതികരണം.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News