Idukki:അജ്ഞാത ജീവി ആടിനെ കടിച്ചു കൊന്നു

ഇടുക്കി(Idukki) പാമ്പാടുംപാറ കുരിശുമലയില്‍ അജ്ഞാത ജീവി ആടിനെ കടിച്ചു കൊന്നു. ഇന്ന് പുലര്‍ച്ചയാണ് സംഭവം. പാമ്പാടുംപാറ ഗ്രാമപഞ്ചായത്തില്‍ കുരിശുമല സ്വദേശിയായ ആളുടെ ആടിനെയാണ് അജ്ഞാത മൃഗം കടിച്ചു കൊന്നത്. വളര്‍ത്തുന്ന മൃഗത്തിന്റെ വയറിന് അടിവശം പൂര്‍ണ്ണമായും കടിച്ചുകീറിയ നിലയിലാണ്.

സമീപത്തായി പൂച്ചയുടേതിന് സമാനമായ കാല്‍പ്പാടുകളും ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ട്. വനം വകുപ്പ് ഉദ്യോഗസ്ഥര്‍ സ്ഥലത്തെത്തി. പൂച്ചപ്പുലി ആകുവാനാണ് സാധ്യതയെന്നാണ് പ്രാഥമിക വിലയിരുത്തല്‍.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here