നാല് വയസുകാരി പഞ്ചായത്ത് കുളത്തില്‍ മരിച്ച നിലയില്‍

നാല് വയസുകാരിയെ പഞ്ചായത്ത് കുളത്തില്‍ വീണ് മരിച്ച നിലയില്‍ കണ്ടെത്തി. ഉടുമ്പന്‍ചോല(Udumbanchola) വെള്ളറക്കംപാറ കോളനിയില്‍ പരേതനായ പരമശിവം വീരലക്ഷ്മി ദമ്പതികളുടെ മകള്‍ ധരണിയെയാണ് സമീപത്തെ പഞ്ചായത്ത് കുളത്തില്‍ വീണ് മരിച്ച നിലയില്‍ കണ്ടെത്തിയത്. കുളത്തിന് സംരക്ഷണവേലിയില്ലാത്തതിനാല്‍ കാല്‍തെറ്റി വീണതെന്നാണ് പ്രാഥമിക നിഗമനം.

കൊട്ടാരക്കരയില്‍ വാഹനാപകടത്തില്‍ മൂന്നുവയസുകാരിയും മാതാപിതാക്കളും മരിച്ച സംഭവം; കാര്‍ ഓടിച്ച യുവാവിനെതിരെ കേസ്

കൊല്ലം കൊട്ടാരക്കര(Kottarakkara) കുളക്കടയില്‍ വാഹനാപകടത്തില്‍ മാതാപിതാക്കളും മൂന്നുവയസുകാരി മകളും മരിച്ച സംഭവത്തില്‍ അപകടത്തിന് കാരണമായ കാര്‍ ഓടിച്ചിരുന്ന യുവാവിനെതിരെ മനപ്പൂര്‍വ്വമല്ലാത്ത നരഹത്യയ്ക്ക് കേസെടുത്തു. അടൂര്‍ ഏനാത്ത് സ്വദേശി അരവിന്ദ് സന്തോഷിനെയാമ് പൊലീസ് അറസ്റ്റ്(Arrest) ചെയ്തത്. കൊട്ടാരക്കര പള്ളിക്കല്‍ സ്വദേശി ബിനീഷ് ഭാര്യ മഞ്ചു, മകള്‍ ശ്രീക്കുട്ടി എന്നിവരായിരുന്നു മരിച്ചത്.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News