Suriya:’ദേശീയ അവാര്‍ഡ് ഏറ്റവും മനോഹരമായ പിറന്നാള്‍ സമ്മാനം’; സൂര്യക്ക് ജന്മദിനാശംസ നേര്‍ന്ന് മമ്മൂട്ടി|Mammootty

മികച്ച നടനുളള ദേശീയ അവാര്‍ഡ് കരസ്ഥമാക്കിയ (Suriya)സൂര്യക്ക് (Birthday)പിറന്നാള്‍ ആശംസകള്‍ നേര്‍ന്ന് (Mammootty)മമ്മൂട്ടി. ‘ദേശീയ അവാര്‍ഡ് ഏറ്റവും മനോഹരമായ പിറന്നാള്‍ സമ്മാനമാണ്. പ്രിയപ്പെട്ട സൂര്യ ശിവകുമാറിന് പിറന്നാള്‍ ആശംസകള്‍’ എന്ന് മമ്മൂട്ടി ഫേസ്ബുക്കില്‍ കുറിച്ചു.

സൂര്യ നായകനായെത്തിയ സുധ കൊങ്കര സംവിധാനം ചെയ്ത ‘സുരറൈ പോട്ര്’ എന്ന ചിത്രത്തിലെ മികച്ച പ്രകടനത്തിനാണ് പുരസ്‌കാരം. ചിത്രത്തില്‍ സൂര്യയുടെ നായികയായി അഭിനയിച്ച മലയാള നടി അപര്‍ണ ബാലമുരളിക്കാണ് മികച്ച നടിക്കുളള ദേശീയ പുരസ്‌കാരം.

മാരന്‍ ആയുള്ള താരത്തിന്റെ പ്രകടനത്തിന് മികച്ച പ്രതികരണമാണ് ലഭിച്ചത്. ചിത്രം തമിഴ്, തെലുങ്ക്, കന്നട, മലയാളം എന്നീ ഭാഷകളിലാണ് റിലീസ് ചെയ്തത്. കാലങ്ങള്‍ക്ക് ശേഷം തനിക്കൊരു ഉണര്‍വ്വ് തന്ന ചിത്രമാണ് ‘സുരറൈ പോട്ര്’ എന്ന് താരം ഒരിക്കല്‍ അഭിമുഖത്തില്‍ പറഞ്ഞിരുന്നു.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News