E P Jayarajan: കേന്ദ്രം കിഫ്ബിക്ക് നേരെ എടുക്കുന്ന നടപടികള്‍ വിലപ്പോകില്ല: ഇ പി ജയരാജന്‍

കേന്ദ്ര സര്‍ക്കാര്‍ കിഫ്ബിക്ക്(KIIFB) നേരെ എടുക്കുന്ന നടപടികള്‍ വിലപ്പോകില്ലെന്ന് ഇ പി ജയരാജന്‍(E P Jayarajan). അതുകൊണ്ടൊന്നും കേരളത്തിലെ വികസനത്തെ തടയാന്‍ സാധിക്കില്ല. പട്ടിണി കിടന്ന് കീറപ്പായില്‍ കിടന്ന് മരിക്കാനുള്ളവരല്ല മലയാളികള്‍ എന്ന് കേന്ദ്രം മനസിലാക്കണമെന്നും ഇ പി ജയരാജന്‍ പറഞ്ഞു. വര്‍ഗീയ ശക്തികള്‍ വിദ്യാഭ്യാസ മേഖല കയ്യടക്കാന്‍ ശ്രമിക്കുന്നുവെന്നും ശാസ്ത്ര പഠനങ്ങള്‍ക്കല്ല, അന്ധവിശ്വാസത്തിന് പ്രാധാന്യം നല്‍കുന്നതാണ് കേന്ദ്ര വിദ്യാഭ്യാസനയമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

പ്രതിപക്ഷ നേതാക്കളെ ദേശീയ അന്വേഷണ ഏജന്‍സികളെ ഉപയോഗിച്ച് കേന്ദ്ര സര്‍ക്കാര്‍ വരുതിയിലാക്കാന്‍ ശ്രമിക്കുന്നു: കെ.സി വേണുഗോപാല്‍

പ്രതിപക്ഷ നേതാക്കളെ ദേശീയ അന്വേഷണ ഏജന്‍സികളെ ഉപയോഗിച്ച് കേന്ദ്ര സര്‍ക്കാര്‍ വരുതിയിലാക്കാന്‍ ശ്രമിക്കുന്നതായി എഐസിസി ജനറല്‍ സെക്രട്ടറി കെ.സി വേണുഗോപാല്‍ എംപി( K C Venugopal). രണ്ടു ദിവസത്തെ ചിന്തന്‍ ശിബിരം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. അതേസമയം, കോണ്‍ഗ്രസ് രാജ്യവ്യാപകമായി തന്നെ ക്ഷീണിച്ചെന്ന് കെ സുധാകരന്‍ പറഞ്ഞു. തിരിച്ചുവരവിനുള്ള ബാധ്യത കേരളം ഏറ്റെടുക്കണമെന്നും കെ സുധാകരന്‍ അഭിപ്രായപ്പെട്ടു. കെപിസിസി ചിന്തന്‍ ശിബിരത്തിന്(KPCC Chintan Shivir) ഇന്നാണ് കോഴിക്കോട് തുടക്കമായത്.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News