Kanam Rajendran: കോണ്‍ഗ്രസ്- ബിജെപി അതിര്‍വരമ്പ് നേര്‍ത്തു വരുന്നു: കാനം രാജേന്ദ്രന്‍

കോണ്‍ഗ്രസ്- ബിജെപി അതിര്‍വരമ്പ് നേര്‍ത്തു വരുന്നുവെന്ന് കാനം രാജേന്ദ്രന്‍(Kanam Rajendran). റോഡ് മുറിച്ച് കടക്കുന്ന ലാഘവത്തോടെ കോണ്‍ഗ്രസ് ബിജെപിയിലേക്ക് പോകുകയാണെന്നും കാനം പറഞ്ഞു. നേട്ടങ്ങള്‍ വരുമ്പോള്‍ കൈനീട്ടുകയും കോട്ടം വരുമ്പോള്‍ ഉത്തരവാദിത്വമില്ലാതെ പറയുകയും ചെയ്യുന്ന വിലകുറഞ്ഞ രാഷ്ട്രീയമല്ല സിപിഐയുടേത്. CPM ഉം CPI യും തമ്മിലുള്ള ഐക്യമാണ് കാലഘട്ടം ആവശ്യപ്പെടുന്നതെന്നും കാനം രാജേന്ദ്രന്‍. CPI തിരുവനന്തപുരം ജില്ലാ സമ്മേളനം ഉദ്ഘാടനം ചെയ്ത് കൊണ്ടാണ് കാനം ഇടത് ഐക്യത്തിന്റെ പ്രസക്തിയെക്കുറിച്ച് എടുത്ത് പറഞ്ഞത്.

കേന്ദ്രം കിഫ്ബിക്ക് നേരെ എടുക്കുന്ന നടപടികള്‍ വിലപ്പോകില്ല: ഇ പി ജയരാജന്‍

കേന്ദ്ര സര്‍ക്കാര്‍ കിഫ്ബിക്ക്(KIIFB) നേരെ എടുക്കുന്ന നടപടികള്‍ വിലപ്പോകില്ലെന്ന് ഇ പി ജയരാജന്‍(E P Jayarajan). അതുകൊണ്ടൊന്നും കേരളത്തിലെ വികസനത്തെ തടയാന്‍ സാധിക്കില്ല. പട്ടിണി കിടന്ന് കീറപ്പായില്‍ കിടന്ന് മരിക്കാനുള്ളവരല്ല മലയാളികള്‍ എന്ന് കേന്ദ്രം മനസിലാക്കണമെന്നും ഇ പി ജയരാജന്‍ പറഞ്ഞു. വര്‍ഗീയ ശക്തികള്‍ വിദ്യാഭ്യാസ മേഖല കയ്യടക്കാന്‍ ശ്രമിക്കുന്നുവെന്നും ശാസ്ത്ര പഠനങ്ങള്‍ക്കല്ല, അന്ധവിശ്വാസത്തിന് പ്രാധാന്യം നല്‍കുന്നതാണ് കേന്ദ്ര വിദ്യാഭ്യാസനയമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here