Kanam Rajendran: നേട്ടങ്ങള്‍ വരുമ്പോള്‍ കൈനീട്ടുകയും കോട്ടം വരുമ്പോള്‍ ഞങ്ങള്‍ക്ക് ഉത്തരവാദിത്വമില്ലാതെ പറയുകയും ചെയ്യുന്ന വിലകുറഞ്ഞ രാഷ്ട്രീയമല്ല സിപിഐയുടേത്: കാനം രാജേന്ദ്രന്‍

നേട്ടങ്ങള്‍ വരുമ്പോള്‍ കൈനീട്ടുകയും കോട്ടം വരുമ്പോള്‍ ഞങ്ങള്‍ക്ക് ഉത്തരവാദിത്വമില്ലാതെ പറയുകയും ചെയ്യുന്ന വിലകുറഞ്ഞ രാഷ്ട്രീയമല്ല സിപിഐയുടേതെന്ന് കാനം രാജേന്ദ്രന്‍(Kanam Rajendran). CPM ഉം CPI യും തമ്മിലുള്ള ഐക്യമാണ് കാലഘട്ടം ആവശ്യപ്പെടുന്നതെന്ന് കാനം പറഞ്ഞു. CPI യുടെ തിരുവനന്തപുരം ജില്ലാ സമ്മേളനം ഉദ്ഘാടനം ചെയ്ത് കൊണ്ടാണ് കാനം ഇടത് ഐക്യത്തിന്റെ പ്രസക്തിയെപ്പറ്റി എടുത്ത് പറഞ്ഞത്.

എല്‍ഡിഎഫിന്റെ രാഷ്ട്രീയ ദൗത്യങ്ങള്‍ നിറവേറ്റുക സിപിഐയുടെ രാഷ്ട്രീയ കടമയാണെന്നും എല്‍ഡിഎഫിനെ ദുര്‍ബലപ്പെടുത്തുന്ന നടപടിക്കെതിരെ നിതാന്ത ജാഗ്രത വേണമെന്നും സമ്മേളനത്തില്‍ അവതരിപ്പിച്ച രാഷ്ട്രീയ റിപ്പോര്‍ട്ട് ചൂണ്ടി കാട്ടുന്നു.

ജില്ലാ സെക്രട്ടറി മാങ്കോട് രാധാകൃഷ്ണന്‍ പ്രവര്‍ത്തന റിപ്പോര്‍ട്ട് അവതരിപ്പിച്ചു, നെടുമങ്ങാട് ധനലക്ഷ്മി ഓഡിറ്റോറിയത്തില്‍ നടക്കുന്ന സമ്മേളനത്തില്‍ സിപിഐ ദേശീയ എക്‌സിക്യൂട്ടീവ് അംഗം കെ. ഇ ഇസ്മായില്‍, സംസ്ഥാന അസിസ്റ്റന്റ് സെക്രട്ടറി സത്യന്‍ മൊകേരി, സംസ്ഥാന എക്‌സിക്യൂട്ടീവ് അംഗം സി ദിവാകരന്‍, ഭക്ഷ്യമന്ത്രി ബി.ആര്‍ അനില്‍തുടങ്ങിയവര്‍ പങ്കെടുക്കുന്നുണ്ട്. മുതിര്‍ന്ന നേതാവ് വേണുഗോപാലന്‍ നായര്‍ പതാക ഉയര്‍ത്തി. റിപ്പോര്‍ട്ടിന്‍മേലുള്ള പൊതു ചര്‍ച്ച ആണ് സമ്മേളനത്തിലെ പ്രധാന അജണ്ട.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News