N V Ramana: മാധ്യമങ്ങള്‍ നടത്തുന്നത് കംഗാരു കോടതി: ചീഫ് ജസ്റ്റിസ് എന്‍ വി രമണ

മാധ്യമങ്ങള്‍ക്കെതിരെ ചീഫ് ജസ്റ്റിസ് എന്‍ വി രമണ(N V Ramana). മാധ്യമങ്ങള്‍ നടത്തുന്നത് കംഗാരു കോടതിയെന്ന്(Kangaroo court) ചീഫ് ജസ്റ്റിസ് പറഞ്ഞു. പ്രത്യേക അജണ്ട നിശ്ചയിച്ചാണ് ചര്‍ച്ചകള്‍. ജഡ്ജിമാര്‍ക്കെതിരെ വരെ പ്രചാരണം നടത്തുന്നു. അതിരുവിട്ടാല്‍ കോടതിക്ക് ഇടപെടേണ്ടി വരുമെന്നും ചീഫ് ജസ്റ്റിസ് പ്രതികരിച്ചു.

ലക്ഷദ്വീപിലെ സ്‌കൂളുകളില്‍ ഉച്ചഭക്ഷണത്തിന് മാംസാഹാരം തുടരും; ഉത്തരവിറങ്ങി

ലക്ഷദ്വീപിലെ (Lakshadweep)സ്‌കൂളുകളില്‍ ഉച്ചഭക്ഷണത്തില്‍ മാംസാഹാരം തുടരുന്നത് സംബന്ധിച്ച് വിദ്യാഭ്യാസ വകുപ്പ് ഉത്തരവിറക്കി. മുട്ട, മത്സ്യം, മാംസം എന്നിവ ഉള്‍പ്പെടുത്താനാണ് സ്‌കൂളുകളിലെ പ്രധാന അധ്യാപകര്‍ക്ക് വിദ്യാഭ്യാസ വകുപ്പ് നല്‍കിയിരിക്കുന്ന നിര്‍ദേശം. ഭരണ പരിഷ്‌ക്കാരങ്ങളെന്ന പേരില്‍ പ്രഫുല്‍ഖോഡ പട്ടേല്‍ നടപ്പാക്കിയ
ഉത്തരവാണ് സുപ്രീം കോടതിയുടെ(supreme court) ഇടപെടലിനെ തുടര്‍ന്ന് പിന്‍വലിക്കേണ്ടി വന്നിരിക്കുന്നത്.

ലക്ഷദ്വീപിലെ സ്‌കൂള്‍ കുട്ടികളുടെ ഉച്ചഭക്ഷണ പദ്ധതിയില്‍ നിന്ന് ചിക്കനും ബീഫും ഉള്‍പ്പടെയുള്ള മാംസാഹാരം ഒഴിവാക്കിയ അഡ്മിനിസ്‌ട്രേറ്ററുടെ നടപടി വലിയ പ്രതിഷേധത്തിനിടയാക്കിയിരുന്നു. മാംസാഹാരം ഒഴിവാക്കി മുട്ട, ഡ്രൈഫ്രൂട്‌സ് എന്നിവ ഉള്‍പ്പെടുത്താനായിരുന്നു നിര്‍ദ്ദേശം .

നടപടി ചോദ്യം ചെയ്ത് കവരത്തി സ്വദേശി അജ്മല്‍ അഹമ്മദ് സുപ്രീം കോടതിയെ സമീപിച്ച് അനുകൂല ഉത്തരവ് നേടി. ഭരണപരികാരങ്ങള്‍ തടഞ്ഞ് കേരള ഹൈക്കോടതി പുറപ്പെടുവിച്ച ഇടക്കാല ഉത്തരവ് നടപ്പാക്കാനായിരുന്നു സുപ്രീം കോടതി നിര്‍ദ്ദേശം. ഇതേ തുടര്‍ന്നാണ് സ്‌കൂളുകളില്‍ ഉച്ചഭക്ഷണത്തില്‍ മാംസാഹാരം തുടരുന്നത് സംബന്ധിച്ച് ലക്ഷദ്വീപ് വിദ്യാഭ്യാസ വകുപ്പ് ഉത്തരവിറക്കിയത്.. സുപ്രീം കോടതിയുടെ ഇടക്കാല ഉത്തരവിന്റെ പശ്ചാത്തലത്തിലാണ് നടപടിയെന്ന് ഉത്തരവില്‍ വ്യക്തമാക്കുന്നു. ഇതേക്കുറിച്ച് ഹെഡ്മാസ്റ്റര്‍മാര്‍ക്ക് നിര്‍ദേശം നല്‍കുന്നതാണ് ഉത്തരവ്.

പോഷക മൂല്യമുള്ള മാംസാഹാരമാണ് കുട്ടികളുടെ മെനുവില്‍നിന്ന് നീക്കിയതെന്നും ഹര്‍ജിക്കാര്‍ സുപ്രീം കോടതിയെ അറിയിച്ചിരുന്നു. ഈ വാദം കണക്കിലെടുത്താണ് സുപ്രീം കോടതി ഇടക്കാല ഉത്തരവിറക്കിയത്. സുപ്രീം കോടതി ഇടപെടലോടെയാണ് സ്‌കൂള്‍ കുട്ടികളുടെ ഉച്ചഭക്ഷണത്തില്‍ മാംസാഹാരം വീണ്ടും ഉള്‍പ്പെടുത്താന്‍ പ്രഫുല്‍ഖോഡാ പട്ടേല്‍ നിര്‍ബന്ധിതനായത്.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News