Recipe:ചോറിനൊപ്പം രുചിയൂറും മുതിരച്ചാര്‍ കറി, ആരോഗ്യം പകരും റെസിപ്പി ഇതാ…

മുതിരച്ചാര്‍ കറി

ആവശ്യമായ ചേരുവകള്‍

1.മുതിര – രണ്ടു കപ്പ്

2.പച്ചമാങ്ങ ചെറുതായരിഞ്ഞത് – അരക്കപ്പ്

3.തേങ്ങാ ചുരണ്ടിയത് – ഒരു കപ്പ്

4.മുളകുപൊടി – ഒരു ചെറിയ സ്പൂണ്‍

മല്ലിപ്പൊടി – അര ചെറിയ സ്പൂണ്‍

മഞ്ഞള്‍പ്പൊടി – കാല്‍ ചെറിയ സ്പൂണ്‍

5.ജീരകം – ഒരു നുള്ള്

ചുവന്നുള്ളി – മൂന്ന്

6.ഉപ്പ് – പാകത്തിന്

7.വെളിച്ചെണ്ണ – രണ്ടു വലിയ സ്പൂണ്‍

8.കടുക് – അല്‍പം

വറ്റല്‍മുളക് – നാല്

ചുവന്നുള്ളി – മൂന്ന്

പാകം ചെയ്യുന്ന വിധം

-മുതിര നന്നായി വറുത്ത് കുക്കറില്‍ വെള്ളമൊഴിച്ച് വേവിച്ച് രണ്ടു കപ്പ് ചാറ് ഊറ്റിയെടുക്കുക.

-പച്ചമാങ്ങ അല്‍പം വെള്ളമൊഴിച്ച് വേവിച്ചെടുക്കുക.

-തേങ്ങ ചുരണ്ടിയത് നേര്‍ത്ത ബ്രൗണ്‍ നിറത്തില്‍ വറുക്കുക.

-തീ അണച്ച ശേഷം നാലാമത്തെ ചേരുവ ചേര്‍ത്തിളക്കുക.

-ഇതിലേക്ക് ജീരകവും ചുവന്നുള്ളിയും ചേര്‍ത്ത് മയത്തില്‍ അരച്ചെടുക്കുക.

-മുതിരച്ചാറിലേക്ക് വേവിച്ച മാങ്ങയും അരച്ചെടുത്ത തേങ്ങയും പാകത്തിനുപ്പും ചേര്‍ത്തു വേവിക്കുക.

-ഒരു പാനില്‍ വെളിച്ചെണ്ണ ചൂടാക്കി എട്ടാമത്തെ ചേരുവ മൂപ്പിച്ച് കറിക്കു മുകളില്‍ താളിച്ചൊഴിക്കുക.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News