Recipe:മീന്‍ ആവിയില്‍ വേവിച്ച് കഴിച്ചിട്ടുണ്ടോ…ട്രൈ ചെയ്ത് നോക്കൂ പത്രാണി മച്ഛലി…

പത്രാണി മച്ഛലി

ആവശ്യമായ ചേരുവകള്‍

1.മീന്‍ കഷണങ്ങളാക്കിയത് – 50 ഗ്രാം വീതം രണ്ടെണ്ണം

2.മല്ലിയില – 15 ഗ്രാം

3.പുതിനയില – 10 ഗ്രാം

4.തേങ്ങചിരകിയത് – 50 ഗ്രാം

5.ജീരകം – 5 ഗ്രാം

6.പച്ചമുളക് – അഞ്ച്

7.ഇഞ്ചി – 5 ഗ്രാം

8.വെളുത്തുള്ളി – 5 ഗ്രാം

9.മഞ്ഞള്‍പ്പൊടി – ഒരു ചെറിയ സ്പൂണ്‍

10.ഉപ്പ് – പാകത്തിന്

11.നാരങ്ങ – രണ്ട്

12.വാഴയില

പാകം ചെയ്യുന്ന വിധം

-രണ്ടു മുതല്‍ എട്ടു വരെയുള്ള ചേരുവകള്‍ മിക്‌സിയില്‍ അരച്ചെടുക്കുക.

-മീന്‍ വൃത്തിയായി കഴുകിയതിനു ശേഷം മഞ്ഞള്‍പ്പൊടി, ഉപ്പ് ഇവ പുരട്ടി വയ്ക്കണം.

-അരമണിക്കൂറിനു ശേഷം അരച്ചെടുത്ത ചേരുവകള്‍ ആവശ്യത്തിന് ഉപ്പും നാരങ്ങാനീരും ചേര്‍ത്തശേഷം മീനില്‍ പുരട്ടി വാഴയിലയില്‍ പൊതിഞ്ഞ് ആവിയില്‍ വേവിച്ചെടുക്കുക. ചൂടോടെ ഉപയോഗിക്കാം.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News