Facebook:ഫേസ്ബുക്കിനോട് ഇന്ത്യന്‍ സ്ത്രീകള്‍ കൂടുതലായി ബൈ പറയുന്നു;കാരണം ഇതാണ്

മെറ്റാ പ്ലാറ്റ്ഫോമുകളില്‍ ഫേസ്ബുക്കിന്റെ പ്രതിദിന ഉപയോക്താക്കളുടെ എണ്ണത്തില്‍ 2022 ലെ ആദ്യ പാദത്തില്‍ നിന്ന് കാര്യമായ ഇടിവ് റിപ്പോര്‍ട്ട് ചെയ്തു. ഫേസ്ബുക്കിന്റെ ഏറ്റവും വലിയ വിപണിയായ ഇന്ത്യയില്‍ വളര്‍ച്ച മന്ദഗതിയിലാണെന്നും മെറ്റയുടെ തന്നെ റിപ്പോര്‍ട്ട് പറയുന്നുവെന്ന് റോയിട്ടേര്‍സ് റിപ്പോര്‍ട്ട് ചെയ്യുന്നു.

മൊബൈല്‍ ഡാറ്റ ചിലവിലുണ്ടായ വര്‍ധനവാണ് ഇന്ത്യയില്‍ ഫേസ്ബുക്ക് ഉപയോഗിക്കുന്നവരുടെ എണ്ണത്തില്‍ കുറവുണ്ടാകാന്‍ കാരണമെന്നാണ് റിപ്പോര്‍ട്ടില്‍ പറയുന്നത്.ഫേസ്ബുക്ക് ഉപയോക്താക്കളില്‍ തങ്ങളുടെ സുരക്ഷയെയും സ്വകാര്യതയെയും കുറിച്ച് ആശങ്ക വര്‍ദ്ധിക്കുന്നു എന്നതാണ് റിപ്പോര്‍ട്ടിലെ പ്രധാന കണ്ടെത്തല്‍.

‘ഫേസ്ബുക്കില്‍ പങ്കുവയ്ക്കുന്ന വിവരങ്ങളുടെ സുരക്ഷയെക്കുറിച്ചുള്ള ആശങ്കകളും അനാവശ്യമായ ചിലരുടെ ശല്യപ്പെടുത്തലുകളും ഫേസ്ബുക്ക് ഉപയോഗത്തില്‍ നിന്നും സ്ത്രീകളെ അകറ്റുന്നു. സ്ത്രീ ഉപയോക്താക്കള്‍ ഇല്ലാതെ മെറ്റായ്ക്ക് ഇന്ത്യയില്‍ വിജയിക്കാനാവില്ല’ എന്ന് റിപ്പോര്‍ട്ട് വ്യക്തമാക്കുന്നു. പതിനായിരക്കണക്കിന് ഫേസ്ബുക്ക് ഉപയോക്താക്കളില്‍ നടത്തിയ സര്‍വേയെ അടിസ്ഥാനമാക്കി നടത്തിയ ഗവേഷണമനുസരിച്ചാണ് കണ്ടെത്തലുകള്‍.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News