Kannur: കണ്ണൂരില്‍ പ്ലസ് ടു വിദ്യാര്‍ത്ഥിനി ട്രെയിന്‍ തട്ടി മരിച്ചു

കണ്ണൂരില്‍ പ്ലസ് ടു വിദ്യാര്‍ത്ഥിനി ട്രെയിന്‍ തട്ടി മരിച്ചു. ചിറക്കല്‍ അര്‍പ്പാംതോട് റെയില്‍വേ ഗേറ്റിലാണ് അപകടമുണ്ടായത്.കക്കാട് ഭാരതീയ വിദ്യാഭവന്‍ വിദ്യാര്‍ത്ഥിനി അലവില്‍ സ്വദേശിനി നന്ദിത പി കിഷോറാണ് മരിച്ചത്.

രാവിലെ 8 മണിയോടെയായിരുന്നു നാടിനെ നടുക്കിയ ദാരുണ സംഭവം.അമ്മ ലിസിയുടെ കാറില്‍ വന്നിറങ്ങി നന്ദിത സ്‌കൂള്‍ ബസില്‍ കയറാനായി ട്രാക്ക് മുറിച്ചു കടക്കുമ്പോഴായിരുന്നു അപകടം.കണ്ണൂര്‍ ഭാഗത്തേക്ക് വന്ന പരശുറാം എക്‌സ്പ്രസാണ് ഇടിച്ചുതെറിപ്പിച്ചത്.റെയില്‍വേ ഗേറ്റ് അച്ചിരുന്നതിനാല്‍ നടന്ന് ട്രാക്ക് മുറിച്ച് കടക്കാന്‍ ശ്രമിക്കുമ്പോഴായിരുന്നു അപകടം.

ട്രാക്ക് മുറിച്ച് കടന്നെങ്കിട്ടും ബാഗ് ട്രെയിനില്‍ ഉടക്കിയതാണ് അപകട കാരണമെന്നാണ് സിസിടി വി ദൃശ്യങ്ങളില്‍ നിന്ന് വ്യക്തമാകുന്നത്.ഉടന്‍ കണ്ണൂര്‍ എ കെ ജി ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here