Vizhinjam Port: 2023 ഓടെ ആദ്യ കപ്പല്‍ വിഴിഞ്ഞത്തെത്തും; മന്ത്രി അഹമ്മദ് ദേവര്‍ കോവില്‍

വിഴിഞ്ഞം തുറുമുഖം 2023 ലെ ഓണത്തോട് അനുബന്ധിച്ച് ആദ്യ ഘട്ടം കമ്മീഷന്‍ ചെയ്യും. മുഖ്യമന്ത്രിയും തുറുമുഖമന്ത്രിയുമായി അദാനി പോര്‍ട്ട്‌സ് സിഇ ഒ കരണ്‍ അദാനി നടത്തിയ ചര്‍ച്ചയിലാണ് തീരുമാനം ആയത്. 2023 മാര്‍ച്ചില്‍ ആദ്യ കപ്പല്‍ വിഴിഞ്ഞത് എത്തും

വിഴിഞ്ഞം തുറുമുഖം സംബന്ധിച്ച് നിലനിള്‍ക്കുന്ന പ്രശ്‌നങ്ങള്‍ പരിഹരിക്കുന്നതിന്റെ ഭാഗമായിട്ടാണ് അദാനി പോര്‍ട്ട്‌സ് സിഇഒ കരണ്‍ അദാനി തലസ്ഥാനത്ത് നേരിട്ടെത്തി ചര്‍ച്ച നടത്തിയത്. രാവിലെ തിരുവനന്തപുരത്ത് എത്തിയ കരണ്‍ അദാനി മുഖ്യമന്ത്രിയുമായി പ്രത്യേക ചര്‍ച്ച നടത്തി. തുടര്‍ന്നാണ് നിര്‍ണ്ണായകമായ ഉറപ്പുകള്‍ സര്‍ക്കാരിന് നല്‍കിയത്. ഉച്ചയോടെ തലസ്ഥാനത്തെ സ്വകാര്യ ഹോട്ടലില്‍ നടന്ന ചര്‍ച്ചക്ക് ശേഷം പുറത്തിറങ്ങിയ തുറുമുഖമന്ത്രി അദാനി ഗ്രൂപ്പ് നല്‍കിയ ഉറപ്പുകള്‍ വെളിപ്പെടുത്തി

ശ്രീലങ്കന്‍ പ്രതിസന്ധിയെ തുടര്‍ന്ന് രൂപപ്പെട്ട കൊളംബോ പോര്‍ട്ടില്‍ രൂപപ്പെട്ട പ്രതിസന്ധി അനുകൂലമായി മാറണമെങ്കില്‍ എത്രയും വേഗം വിഴിഞ്ഞത്തിന്റെ പൂര്‍ത്തീകരിക്കണമെന്നാണ് സര്‍ക്കാര്‍ ആഗ്രഹിക്കുന്നത്. പാറയുടെ ലഭ്യത ഉറപ്പാക്കുമെന്ന് സര്‍ക്കാര്‍ അറിയിച്ചപ്പോള്‍ കടല്‍ഭിത്തിക്കുള്ള ഒരു വര്‍ഷത്തേക്കുള്ള കല്ലുകള്‍ സംഭരിച്ചു കഴിഞ്ഞതായി അദാനി പോര്‍ട്ട്‌സും വ്യക്തമാക്കി. കമ്പനി സിഇഒ രാജേഷ് ഝാ.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News