Simbu:സിമ്പു വിവാഹിതനാകുന്നു;വെളിപ്പെടുത്തി അച്ഛന്‍

തമിഴ് താരം (Simbu)സിമ്പു (Marriage)വിവാഹിതനാകുന്നുവെന്ന വാര്‍ത്ത വെളിപ്പെടുത്തി അച്ഛന്‍. സിമ്പുനിന്റെ അച്ഛന്‍ ടി രാജേന്ദറാണ് ഇക്കാര്യം വ്യക്തമാക്കിയത്. സംവിധായകനും നിര്‍മാതാവുമായ ടി രാജേന്ദര്‍ അമേരിക്കയില്‍ ചികിത്സയ്ക്ക് ശേഷം ചെന്നൈയില്‍ മടങ്ങിയെത്തിയ ശേഷമാണ് മാധ്യമങ്ങളോട് ഇക്കാര്യം വെളിപ്പെടുത്തിയത്.

‘കാലചക്രം ഉരുളുമ്പോള്‍ താഴെ നിന്നവര്‍ മുകളിലേക്ക് വരും. മുകളിലുള്ളവര്‍ താഴെ പോവും. സിമ്പു ഉടന്‍ വിവാഹിതനാകും. ദൈവം നല്ലൊരു പെണ്‍കുട്ടിയെ സിമ്പുവിന്റെ ഭാര്യയായും ഞങ്ങളുടെ വീട്ടിലെ മരുമകളായും നല്‍കും’- രാജേന്ദര്‍ പറഞ്ഞു.സിമ്പു അതിഥി വേഷത്തിലെത്തുന്ന ചിത്രമായ മഹ തീയറ്ററുകളില്‍ എത്തിയിരിക്കുകയാണ്. യു.ആര്‍ ജലീല്‍ സംവിധാനം ചെയ്ത് മതി അഴഗന്‍ നിര്‍മിക്കുന്ന ചിത്രത്തില്‍ ഹന്‍സികയാണ് നായിക.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News