എല്ലാ നന്മയെയും സർക്കാർ പ്രോത്സാഹിപ്പിക്കും, സേനയ്ക്ക് ചേരാത്ത ഒരു പ്രവർത്തിക്കും സംരക്ഷണം ഉണ്ടാകില്ല; മുഖ്യമന്ത്രി

ജനങ്ങൾ പൊലീസിനെ ഭയപ്പെടുമ്പോഴല്ല ആത്മവിശ്വാസത്തോടെ സമീപിക്കുമ്പോഴാണ് പൊലീസിൻ്റെ മാന്യത വർധിക്കുന്നതെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. പഴയ കാലത്ത് സ്വീകരിച്ച നിലപാടുകൾ തുടരുന്ന ഒരു ചെറിയ വിഭാഗം ഉണ്ട് എല്ലാ നല്ല ചെയ്തികളോടുമൊപ്പം സർക്കാർ ഉണ്ടാകും എന്നാൽ പൊലീസ് സേനക്ക് ചേരാത്ത ഒരു പ്രവർത്തിക്കും സർക്കാരിൽ നിന്ന് സംരക്ഷണം ഉണ്ടാകില്ലായെന്നും മുഖ്യമന്ത്രി കേരളം പൊലീസ് അസോസിയേഷന്റെ 36-ാം സംസ്ഥാന സമ്മേനത്തിൻ്റെ പൊതുസമ്മേളനം ഉദ്ഘാടനം ചെയ്തുകൊണ്ട് അദ്ദേഹം സംസാരിച്ചു.

മുൻപ് കേരളാ പൊലീസിന് ജനവിരുദ്ധ മുഖമുണ്ടായിരുന്നുവെന്ന് അദ്ദേഹം പറഞ്ഞു. അതിപ്പോൾ പൂർണമായും മാറി. പൊലീസ് ജനങ്ങളോട് ഇടപെടുന്നതിൽ എല്ലാം നല്ല മാറ്റങ്ങളുണ്ടായി. ജനങ്ങളോട് പൊലീസ് ഇപ്പോൾ വലിയ തോതിൽ സഹകരിക്കുന്നുണ്ട്. കേരളം നേരിട്ട ദുരന്തങ്ങളിലും കൊവിഡ് മഹാമാരിയിലും ജനങ്ങൾക്കൊപ്പം പോലീസ് നിന്നുവെന്ന് പറഞ്ഞ് മുഖ്യമന്ത്രി അഭിനന്ദിച്ചു.

ഓരോ പ്രതിസന്ധിയിലും ആപത്തിൽ പെടുന്നവരെ സംരക്ഷിക്കാൻ പൊലീസ് ഇടപെട്ടു. പ്രളയകാലത്ത് ഇതിന്റെ ഒരുപാട് അനുഭവങ്ങൾ ജനങ്ങൾക്കുണ്ട്. ആളെ എടുത്തു കൊണ്ടുപോകുമ്പോൾ പൊലീസുകാരന്റെ മൊബൈൽ റിങ്ങ് ചെയ്ത സംഭവം ഉണ്ടായി. വീട് വെള്ളത്തിൽ മുങ്ങുന്നു എന്നായിരുന്നു വിളിച്ചയാൾ നൽകിയ ഫോൺ സന്ദേശം. എന്നാൽ താൻ ഏറ്റെടുത്ത കർത്തവ്യം പൊലീസുകാരൻ പൂർത്തീകരിച്ചു.

കൊവിഡ് കാലത്ത് എല്ലാവരും വീട്ടിൽ അടച്ചിരുന്നപ്പോൾ പൊലീസ് വെയിലത്തായിരുന്നു. പൊലീസിൻറെ ആത്മവിശ്വാസം കൂടി. നല്ല കാര്യങ്ങളുടെ മാതൃകകളായി പൊലീസ് മാറി. വലിയ സേനയിലെ ഓരോരുത്തരും ഈ നല്ല രീതിയിലേക്ക് മാറണം. പഴയ കാലത്തെ രീതികൾ നഷ്ടപ്പെട്ട് പോകുന്നതിനോട് യോജിപ്പ് തോന്നാത്ത ചിലർ ഉണ്ട്. അത്തരം ആളുകൾ പഴയ ശീലം വെച്ച് മുന്നോട്ട് പോകുന്നുമുണ്ട്. എല്ലാ നന്മയെയും സർക്കാർ പ്രോത്സാഹിപ്പിക്കും. വ്യത്യസ്ഥമായി സേനയ്ക്ക് അപമാനം വരുത്തി വെക്കുന്നവർക്ക് ഒരു സംരക്ഷണവും കിട്ടില്ലെന്നും അദ്ദേഹം പറഞ്ഞു.

പൊലീസ് അസോസിയേഷനും ചില ഉത്തരവാദിത്തങ്ങൾ ഉണ്ടെന്ന് മുഖ്യമന്ത്രി പറഞ്ഞു. ഈ സംഘടനയാണ് എല്ലാ കാര്യവും തീരുമാനിക്കുക എന്ന കാലം ഉണ്ടായിരുന്നു. അതിൽ ഇന്ന് മാറ്റം വന്നിട്ടുണ്ട്. തെറ്റ് ചെയ്താൽ ഉദ്യോഗസ്ഥ തലത്തിൽ നടപടി വരും. സംഘടനയുടെ ഭാഗമാണ് എല്ലാവരും. അവർ പുതിയ സംസ്കാരം ഉൾക്കൊണ്ട് കൊണ്ട് നീങ്ങണം. ആ സംസ്കാരം എന്താണെന്ന് പറഞ്ഞാൽ വലിയ വാർത്തയാകും. അതുകൊണ്ട് പറയുന്നില്ലെന്നും മുഖ്യമന്ത്രി പറഞ്ഞു.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News