ADVERTISEMENT
ഷാജി കൈലാസ്- പൃഥ്വിരാജ് ചിത്രം (Kaapi)’കാപ്പ’യില്‍ പിന്‍മാറി നടി (Manju Warrier)മഞ്ജു വാര്യര്‍. മഞ്ജുവിന് പകരമെത്തുക നടി അപര്‍ണ്ണ ബാലമുരളി(Aparna Balamurali). ഡേറ്റ് ക്ലാഷ് മൂലം മഞ്ജു വാര്യര്‍ പിന്മാറിയത്തിന് പിന്നാലെയാണ് അപര്‍ണ്ണ സിനിമയുടെ ഭാഗമാകാന്‍ എത്തുന്നത്. ഏറെ പ്രാധാന്യമേറിയ കഥാപാത്രത്തെയാണ് നടി സിനിമയില്‍ അവതരിപ്പിക്കുന്നത്.
അജിത് നായകനാകുന്ന പുതിയ സിനിമയില്‍ അഭിനയിക്കുന്നത് മൂലമാണ് മഞ്ജു വാര്യര്‍ ‘കാപ്പ’യില്‍ നിന്ന് പിന്മാറിയത്. അജിത്തിന്റെ ‘എകെ 61’ പുതിയ ഷെഡ്യൂള്‍ ഉടന്‍ പൂനെയില്‍ ആരംഭിക്കും. ഇരു ചിത്രങ്ങളും തമ്മില്‍ ക്ലാഷ് വന്ന സാഹചര്യത്തില്‍ ‘കാപ്പ’യുടെ അണിയറ പ്രവര്‍ത്തകരുമായി ധാരണയിലായ ശേഷമാണ് മഞ്ജു ചിത്രത്തില്‍ നിന്ന് പിന്മാറിയത്.
‘കടുവ’യ്ക്ക് ശേഷം ആക്ഷന്‍ ക്രൈം ത്രില്ലറുമായാണ് ഷാജി കൈലാസ്-പൃഥ്വിരാജ് കൂട്ടുകെട്ടിന്റെ പുതിയ വരവ്. ജി ആര്‍ ഇന്ദുഗോപന്റെ ‘ശംഖുമുഖി’ എന്ന കഥയാണ് പ്രമേയം. തിരുവനന്തപുരത്തെ കൊട്ടേഷന്‍ ഗുണ്ടാത്തലവനായ ‘കൊട്ട മധു’വായാണ് പൃഥ്വിരാജ് എത്തുന്നത്.
ഇന്ദുഗോപന്‍ തന്നെയാണ് തിരക്കഥ. അന്ന ബെന്‍, ആസിഫ് അലി, ജഗദീഷ്, നന്ദു എന്നിവരും കഥാപാത്രങ്ങളാകുന്നു. ജോമോന്‍ ടി ജോണ്‍ ആണ് ഛായാഗ്രഹണം. ഷമീര്‍ മുഹമ്മദ് എഡിറ്റിങ്ങ്. തിരുവനന്തപുരത്തും മറ്റിടങ്ങളിലുമായി ചിത്രീകരണം തുടരുകയാണ്.
കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.
Get real time update about this post categories directly on your device, subscribe now.