KIIFB; കിഫ്ബിക്കെതിരെ ഇ ഡി അന്വേഷണം; നിയമപരമായി നേരിടും, ഡോ. തോമസ് ഐസക്ക്

കിഫ്ബിക്കെതിരെയുള്ള ഇ ഡി അന്വേഷണം രാഷ്ട്രീയ ലക്ഷ്യത്തോടെയെന്ന് മുൻധനമന്ത്രി ഡോ. തോമസ് ഐസക്ക്.
അന്വേഷണവുമായി സഹകരിക്കുമെന്നും വീണ്ടും നോട്ടീസ് ലഭിച്ചാൽ ഹാജരാകുമെന്നും അദ്ദേഹം പറഞ്ഞു. കേരളത്തിൻ്റെ വികസനം തടസ്സപ്പെടുത്തുകയാണ് ലക്ഷ്യം. ഇതിനെ നിയമപരമായും രാഷ്ട്രീയമായും നേരിടുമെന്നും തോമസ് ഐസക്ക് വ്യക്തമാക്കി.

അതേസമയം, കേന്ദ്രത്തിൽ ഇ ഡി യെ എതിർക്കുന്ന പ്രതിപക്ഷ നേതാവ് കേരളത്തിൽ ഇ ഡി യെ പിന്തുണക്കുകയാണ്. കേന്ദ്രത്തിലെ ഇ ഡി തന്നെയാണ് കേരളത്തിലെയും ഇ ഡി യെന്നായിരുന്നു പ്രതിപക്ഷ നേതാവിന് ഡോ. തോമസ് ഐസക്കിന്റെ മറുപടി.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News