5000 രൂപ നല്‍കിയില്ല;അച്ഛനെ കല്ലുകൊണ്ട് തലയ്ക്കടിച്ച് കൊന്നു; മകന് ജീവപര്യന്തം

പൈസ നല്‍കാത്തതിനാല്‍ അച്ഛനെ തലയ്ക്കടിച്ച് കൊലപ്പെടുത്തിയ മകന് കോടതി ജീവപര്യന്തം കഠിനതടവ് ശിക്ഷ വിധിച്ചു. മഞ്ഞാലുംമൂട് തിരുമന്‍തോട്ടം സ്വദേശി കുമരേശനെ കൊലപ്പെടുത്തിയ കേസിലാണ് മകന്‍ മുരുകേഷിന്(31) കുഴിത്തുറ കോടതിയിലെ അഡീഷണല്‍ ജില്ലാ ജഡ്ജ് പുരുഷോത്തമന്‍ ശിക്ഷ വിധിച്ചത്.

മുരുകേഷ് പിതാവിനോട് 5000 രൂപ ആവശ്യപ്പെട്ടപ്പോള്‍ നല്‍കാത്തതിനാല്‍ കുമരേശനെ കല്ലുകൊണ്ട് തലയ്ക്കടിച്ച് കൊലപ്പെടുത്തിയെന്നാണ് കേസ്. 2017 ഒക്ടോബര്‍ 17-ന് നടന്ന സംഭവത്തില്‍ അരുമന പൊലീസാണ് കേസെടുത്ത് അന്വേഷണം നടത്തിയത്. നിരവധി കേസുകളില്‍ പ്രതിയായ മുരുകേഷ് എട്ടുമാസമായി ഗുണ്ടാനിയമപ്രകാരം ജയിലിലാണ്.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
ksfe-diamond
bhima-jewel