VISTA; ഈ വർഷത്തെ ‘വിസ്റ്റ’ രാജ​ഗിരി സ്കൂളിൽ

ഈ വര്‍ഷത്തെ ഇന്റര്‍ സ്‌കൂള്‍ കലാ-സാഹിത്യ മത്സരമായ ‘വിസ്റ്റ’ കളമശേരിയിലെ രാജഗിരി സ്‌കൂളില്‍. ഈ മാസം 30നാണ് മത്സരം നടക്കുന്നത്. എറണാകുളത്തെ ഏറ്റവും മികച്ച ഇന്റര്‍ സ്‌കൂള്‍ ഫെസ്റ്റുകളിലൊന്നാണിത്.

സിബിഎസ്ഇ സ്കൂളുകളിലെ ഒന്ന് മുതൽ 12 വരെയുള്ള ക്ലാസുകളിലെ വിദ്യാർത്ഥികൾക്കായി വിവിധ മത്സരങ്ങളാണ് രാജ​ഗിരി സ്കൂൾ സംഘടിപ്പിക്കുന്നത്. കൊവിഡ് മൂലം കഴിഞ്ഞ രണ്ട് വര്‍ഷവും മത്സരം സംഘടിപ്പിക്കാന്‍ കഴിഞ്ഞിരുന്നില്ല.

50ലേറെ സിബിഎസ്ഇ സ്‌കൂള്‍ മത്സരത്തില്‍ പങ്കെടുക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്. 20 ഓളം മത്സരങ്ങളാണ് ഫെസ്റ്റില്‍ രാജഗിരി സ്‌കൂള്‍ സംഘടിപ്പിക്കുന്നത്. നൃത്തം, നാടകം, സയന്‍സ്, ഗണിതം, സാഹിത്യ മത്സരങ്ങള്‍, സ്‌പോര്‍ട്‌സ് എന്നിവയെ അടിസ്ഥാനമാക്കിയാവും മത്സരം.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News