WHO; മങ്കിപോക്സിനെ ആഗോള പകർച്ചവ്യാധിയായി പ്രഖ്യാപിച്ച് ലോകാരോഗ്യ സംഘടന

മങ്കിപോക്സിനെ (Monkeypox) ആഗോള പകർച്ചവ്യാധിയായി ലോകാരോഗ്യ സംഘടന (WHO) പ്രഖ്യാപിച്ചു. ലോകാരോഗ്യ സംഘടനയുടെ അടിയന്തരയോഗത്തിലാണ് തീരുമാനം. 75 രാജ്യങ്ങളിലായി 16,000 കേസുകള്‍ റിപ്പോര്‍ട്ട് ചെയ്തതായി ഡബ്ല്യുഎച്ച്ഒ ഡയറക്ടര്‍ ജനറല്‍ ടെഡ്രോസ് അഥാന ഗബ്രിയേസിസ് അറിയിച്ചു.

1950കളുടെ പകുതിയില്‍ ആഫ്രിക്കയില്‍ പടര്‍ന്നുപിടിച്ച മങ്കിപോക്സ് ദേശകാലാന്തര യാത്രകള്‍ നടത്തി ഇരുപത്തൊന്നാം നൂറ്റാണ്ടിലെത്തിയിരിക്കുകയാണ്. കൊവിഡ് തീര്‍ത്ത ഭയാശങ്കകള്‍ മറികടന്നുകൊണ്ടിരിക്കുന്ന മാനവരാശി മറ്റൊരു രോഗത്തിന് മുന്നില്‍ വിറങ്ങലിക്കുകയാണ്. ഈ ഘട്ടത്തിലാണ് ലോകാരോഗ്യസംഘടനയുടെ സുപ്രധാന ഇടപെടല്‍.

കൊവിഡ് ജാഗ്രതയുടെയും പോളിയോ നിര്‍മാര്‍ജനത്തിന്‍റെയും ലക്ഷ്യങ്ങള്‍ ആരോഗ്യസമൂഹത്തിന് മുന്നില്‍ നിലനില്‍ക്കുകയാണ്. ശരിയായ ഇടപെടലിലൂടെ പുതിയ രോഗത്തെയും ചെറുക്കാനാകുമെന്നാണ് ഡബ്ല്യുഎച്ച്ഒ ഡയറക്ടര്‍ ജനറല്‍ ടെഡ്രോസ് അഥാനം ഗബ്രിയേസിസിന്‍റെ നിര്‍ദേശം. മെയ് 22ന് ബ്രിട്ടനില്‍ ആരംഭിച്ച ഔട്ബ്രേക്ക് 75 രാജ്യങ്ങളിലെ 16,000 കേസുകളായി വര്‍ധിച്ചു. അഞ്ച് പേര്‍ രോഗബാധിതരായി മരിച്ചു. രോഗപ്രസരണത്തിന്‍റെ പുതിയ മാര്‍ഗങ്ങള്‍ ഇനിയും അജ്ഞാതമാണ്.

യൂറോപ്യന്‍ രാജ്യങ്ങളില്‍ രോഗം ഇപ്പോ‍ഴും അപകടകാരിയായി തുടരുകയാണ്. മറ്റ് ഭൂഖണ്ഡങ്ങളില്‍ ആപച്ഛങ്ക കുറയുന്നുണ്ടെങ്കിലും ജാഗ്രത തുടരേണ്ട കാലം. അന്തര്‍ദേശീയ യാത്രകള്‍ കുറയ്ക്കേണ്ടതുണ്ടെന്നാണ് വിദഗ്ധരുടെയും ഉപദേശം.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here