AKG Center; എകെജി സെന്റര്‍ ആക്രമണം; അന്വേഷണം ക്രൈംബ്രാഞ്ചിന്

എ.കെ.ജി സെന്റൻ ആക്രമണം ക്രൈംബ്രാഞ്ചിന് നൽകിക്കൊണ്ട് ഡിജിപിയുടെ ഉത്തരവ്. അന്വേഷണ ഉദ്യോഗസ്ഥനെ ക്രൈംബ്രാഞ്ച് മേധാവി തീരുമാനിക്കും. ഇതുവരെ തിരുവനന്തപുരത്തെ പ്രത്യേക സംഘമാണ് കേസ് അന്വേഷിച്ചിരുന്നത്. കേസിൽ ഇതുവരെ 1300 റോളം ഡിയോ ബൈക്കുകളും നാന്നൂറോളം കോൾ റെക്കോഡുകളുമാണ് പൊലീസ് പരിശോധിച്ചത്. ക്രമസമാധാന ചുമതലയുള്ള എഡിജിപി വിജയ് സാഖറെ ഇതുമായി ബന്ധപ്പെട്ട് എല്ലാ ദിവസവും അവലോകനയോഗവും വിളിക്കുന്നുണ്ട്.

കഴിഞ്ഞ 30ന് രാത്രി 11.45ഓടെയാണ് ഇരുചക്രവാഹനത്തില്‍ എത്തിയയാള്‍ എകെജി സെന്ററിന് നേരെ സ്‌ഫോടക വസ്തു എറിഞ്ഞത്. ആക്രമണത്തിന്റെ സിസി ടിവി ദൃശ്യങ്ങള്‍ ശേഖരിച്ച് അന്വേഷണം നടത്തിയെങ്കിലും പ്രതിയെ കണ്ടെത്താന്‍ സാധിച്ചിരുന്നില്ല. 60ഓളം സിസി ടിവി ദൃശ്യങ്ങളും ആയിരത്തിലേറെ ഫോണ്‍ രേഖകളുമാണ് അന്വേഷണസംഘം പരിശോധിച്ചിരുന്നു.

പ്രതി സഞ്ചരിച്ചത് ഹോണ്ട ഡിയോ മോഡല്‍ സ്‌കൂട്ടറിലാണെന്നാണ് പൊലീസ് കണ്ടെത്തിയിരുന്നു. ഇതിന്റെ അടിസ്ഥാനത്തില്‍ ഹോണ്ട ഡിയോ മോഡല്‍ വാഹനങ്ങളെല്ലാം പരിശോധിച്ചു. 350ല്‍ അധികം സ്‌കൂട്ടറുകളാണ് ആകെ പരിശോധിച്ചത്.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News