KIIFB; കേന്ദ്രം നടത്തുന്നത് കിഫ്ബിഫണ്ട് തടസ്സപ്പെടുത്താനുള്ള ശ്രമങ്ങൾ; മന്ത്രി വി ശിവൻകുട്ടി

കിഫ്ബിഫണ്ട് തടസ്സപ്പെടുത്താനുള്ള ശ്രമങ്ങളാണ് കേന്ദ്ര സർക്കാർ നടത്തുന്നതെന്ന് മന്ത്രി വി ശിവൻകുട്ടി. ബി.ജെ.പി.യുടെ രാഷ്ടീയ അജണ്ട നടപ്പിലാക്കാനാണ് ഏജൻസികൾ ശ്രമിക്കുന്നതെന്നും മന്ത്രി പറഞ്ഞു. കോഴിക്കോട് കുറ്റ്യാടിയിൽ സമഗ്ര വിദ്യാഭ്യാസ പദ്ധതിയായ സ്മാർട്ട് കുറ്റ്യാടി ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.

സമഗ്രമായ വിദ്യാഭ്യാസ പുരോഗതി ലക്ഷ്യംവെച്ച് കുറ്റ്യാടി മണ്ഡലത്തിൽ നടപ്പിലാക്കുന്ന ‘സ്മാർട്ട് കുറ്റ്യാടി’ പദ്ധതിയുടെ ഉദ്ഘാടനവും വിദ്യാർഥി പ്രതിഭകൾക്കുള്ള അനുമോദനവുമാണ് വിദ്യാഭ്യാസ മന്ത്രി വി.ശിവൻകുട്ടി നിർവ്വഹിച്ചത്. വിദ്യാഭ്യാസരംഗത്ത് ഉൾപ്പെടെ മികച്ച പദ്ധതികൾ കിഫ് ബി ഫണ്ട് ഉപയോഗിച്ച് നിർവ്വഹിക്കാൻ കഴിഞ്ഞതായ് മന്ത്രി പറഞ്ഞു. എന്നാൽ കിഫ്ബി ഫണ്ട് തടസ്സപ്പെടുത്താനുള്ള ശ്രമങ്ങളാണ് കേന്ദ്ര സർക്കാർ നടത്തുന്നതെന്നും മന്ത്രി പറഞ്ഞു.

പ്രീ പ്രൈമറി മുതൽ ഉന്നത വിദ്യാഭ്യാസ രംഗം വരെ വൈവിധ്യമായ ഇടപെടലുകൾ സാധ്യമാക്കി പൊതു വിദ്യാഭ്യാസത്തിൻ്റെ ശേഷിയും കാര്യക്ഷമതയും വർദ്ധിപ്പിച്ച് ഉയർന്ന വിദ്യാഭ്യാസ നിലവാരം വിദ്യാർത്ഥികൾക്ക് ലഭ്യമാക്കുക എന്നതാണ് പദ്ധതിയുടെ ലക്ഷ്യം. 10 ഹയർ സെക്കൻഡറി സ്കൂളും, ഒരു ഹൈസ്കൂളും, 28 യു പി സ്കൂളും, 98 എൽ പി സ്കൂളുമാണ് മണ്ഡലത്തിലുള്ളത്. മൊകേരി ഗവ. കോളേജ്, മണിയൂർ എഞ്ചിനീയറിങ്ങ് കോളേജ്, വില്യാപ്പള്ളി മണിയൂർ എന്നിവിടങ്ങളിലായി രണ്ട് ഐടിഐകളും ഉണ്ട്. അറിവിനെ ജനകീയ വൽക്കരിക്കുക, പൊതു വിദ്യാഭ്യാസം കാര്യക്ഷമമാക്കുക എന്ന ലക്ഷ്യത്തോടെയാണ് പഠന പദ്ധതി നടപ്പിലാകുന്നത്. തദ്ദേശ്ശ സ്വയം ഭരണ സ്ഥാപനങ്ങൾ, ജനകീയ വിഭവ സമാഹരണം, ഫണ്ടിങ്ങ് ഏജൻസികളുടെ സഹായം എന്നിവയിലൂടെ പദ്ധതി നടപ്പിലാക്കും. ചടങ്ങിൽ കെ.പി. കുഞ്ഞമ്മദ് കുട്ടി എം എൽ എ അധ്യക്ഷത വഹിച്ചു.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News