Alphons Joseph; ‘ഞാൻ നഞ്ചിയമ്മയ്‌ക്കൊപ്പം’; വിവാദങ്ങളിൽ പ്രതികരിച്ച് അൽഫോൺസ് ജോസഫ്

നഞ്ചിയമ്മയ്ക്ക് ദേശീയ ചലച്ചിത്ര പുരസ്കാരം ലഭിച്ചതുമായി ബന്ധപ്പെട്ട വിവാദങ്ങളിൽ പ്രതികരിച്ച് സംഗീത സംവിധായകൻ അൽഫോൺസ് ജോസഫ്.

താൻ നഞ്ചിയമ്മയെ പിന്തുണയ്ക്കുന്നു എന്ന് അൽഫോൺസ് ജോസഫ് പ്രതികരിച്ചു. നഞ്ചിയമ്മ ഹൃദയം കൊണ്ട് പാടിയത് 100 വർഷങ്ങളെടുത്താലും മറ്റുള്ളവർക്ക് സാധിക്കില്ല എന്നും അദ്ദേഹം പറഞ്ഞു. നഞ്ചിയമ്മയ്ക്ക് ദേശീയ പുരസ്കാരം നൽകിയതിനെ വിമർശിച്ച് സംഗീതജ്ഞൻ ലിനുലാൽ തൻ്റെ ഫേസ്ബുക്ക് പേജിൽ പോസ്റ്റ് ചെയ്ത വിഡിയോയിൽ കമൻ്റായാണ് അദ്ദേഹം തൻ്റെ അഭിപ്രായം രേഖപ്പെടുത്തിയത്.

‘ഞാൻ നഞ്ചിയമ്മയ്ക്കൊപ്പമാണ്. ദേശീയ പുരസ്കാര സമിതി കാണിച്ച മഹത്തായ ഈ മാതൃകയിൽ ഞാനവരെ പിന്തുണയ്ക്കുന്നു. കാരണം പഠനമോ പരിശീലനമോ ഇല്ലാതെ നഞ്ചിയമ്മ ഹൃദയം കൊണ്ട് പാടിയത് 100 വർഷങ്ങളെടുത്ത് പഠിച്ചാലും സാധിക്കില്ലെങ്കിൽ ഞാൻ പഠിക്കാൻ തയ്യാറല്ല. വർഷങ്ങളുടെ പരിശീലനമോ പഠനമോ അല്ല, നിങ്ങളുടെ ഹൃദയം കൊണ്ടും ആത്മാവ് കൊണ്ടും മനസുകൊണ്ടും നിങ്ങളെന്ത് നൽകിയെന്നതാണ് കാര്യം. ഇതാണ് എൻ്റെ അഭിപ്രായം.’- അൽഫോൺസ് ജോസഫ് കുറിച്ചു.

നഞ്ചിയമ്മയ്ക്ക് മികച്ച ഗായികയ്ക്കുള്ള പുരസ്കാരം നൽകിയത് സംഗീതത്തെ ജീവിതമായി കാണുന്നവർക്ക് അപമാനമായി തോന്നുമെന്നായിരുന്നു ലിനുലാൽ തൻ്റെ വിഡിയോയിൽ പറഞ്ഞത്. അയ്യപ്പനും കോശിയും സിനിമയിലെ ഗാനത്തിന് പ്രത്യേക ജൂറി പരമാർശമായിരുന്നു നൽകേണ്ടിയിരുന്നതെന്നും ലിനു പറഞ്ഞു.

‘കളക്കാത്ത സന്ദനമേറം’ എന്ന ഗാനത്തിനാണ് നഞ്ചിയമ്മയ്ക്ക് ദേശീയ പുരസ്കാരം ലഭിച്ചത്. ജെയ്ക്സ് ബിജോയ് സംഗീത സംവിധാനം നിർവ്വഹിച്ച അയ്യപ്പനും കോശിയും എന്ന ചിത്രത്തിലെ നാടൻ ഈണത്തിലുള്ള ഗാനങ്ങൾ തന്മയത്വത്തോടെ ആലപിച്ച നഞ്ചിയമ്മ മലയാളത്തിന് എക്കാലവും അഭിമാനിക്കാവുന്ന നേട്ടമാണ് പുരസ്കാരത്തിലൂടെ സ്വന്തമാക്കിയത്. നാടൻ പാട്ടുകളുടെ സ്വാഭാവികമായ ആഹ്ലാദ ഭാവത്തിനൊപ്പം ചിത്രം ആവശ്യപ്പെടുന്ന ഒരു നിഗൂഢത കൂടി ഉൾക്കൊണ്ടാണ് നഞ്ചിയമ്മ ‘കലക്കാത്ത സന്ദനം‘ എന്ന ഗാനം ആലപിച്ചത്. ചിത്രത്തിലെ ശോകഭാവത്തിലുള്ള ‘ദൈവമകളേ‘ എന്ന ഗാനവും ഏറെ ശ്രദ്ധിക്കപ്പെട്ടിരുന്നു. നാല് ഗാനങ്ങളാണ് അയ്യപ്പനും കോശിയും എന്ന ചിത്രത്തിൽ നഞ്ചിയമ്മ ആലപിച്ചിരിക്കുന്നത്.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News