SHE LODGE : സ്ത്രീകള്‍ക്ക് ആശ്വാസമായി കൊച്ചിയിൽ ഷീ ലോഡ്ജ്

സ്ത്രീകള്‍ക്ക് ആശ്വാസമായി കൊച്ചിയിൽ ഷീ ലോഡ്ജ് ആരംഭിക്കുന്നു. കൊച്ചിൻ കോർപറേഷന്‍റെ നേതൃത്വത്തിൽ എറണാകുളം നോർത്തിലാണ് ഷീ ലോഡ്ജ് ഒരുങ്ങുക . 4.80 കോടി രൂപ ചെലവഴിച്ച് നിർമ്മിക്കുന്ന കെട്ടിടം ആഗസ്തിലേക്ക് പ്രവർത്തനം ആരംഭിക്കും.
ജോലി, മത്സര പരീക്ഷകൾ, അഭിമുഖം, തുടങ്ങി വിവിധ ആവശ്യങ്ങൾക്കായി വരുന്ന സ്തീകൾക്ക് ഇനി ആശ്വാസമായി കൊച്ചിയിൽ താമസിക്കാം.

ഒരു മാസത്തിനുള്ളിൽ ഷീ ലോഡ്ജ് പ്രവർത്തനം ആരംഭിക്കും.കൊച്ചിൻ കോർപറേഷന്‍റെ നേതൃത്വത്തിൽ എറണാകുളം നോർത്തിലെ പഴയ ലിബ്ര ഹോട്ടലിന്റെ ഒരു ഭാഗം നവീകരിച്ചാണ് ഷീ ലോഡ്ജ് തയാറാക്കിയിരിക്കുന്നത്. 4.80 കോടി രൂപ ചെലവഴിച്ചാണ് നിർമ്മാണം പൂർത്തിയാക്കിയത്.
88 മുറികളടങ്ങുന്ന ഷീ ലോഡ്ജിന്റെ 60% ഹോസ്റ്റൽ സൗകര്യത്തിനായി നൽകാനും ആലോചിക്കുന്നുണ്ട്. ബാക്കിയുള്ള മുറികള്‍ ദിവസ ആവശ്യക്കാർക്ക് നൽകും . ഹോസ്റ്റലിൽ മാസാടിസ്ഥാനത്തിലാവും ഫീസ് ഈടാക്കുക.

സാമ്പത്തികമായി പിന്നോക്കം നിൽക്കുന്നവർക്ക് നിരക്കിലും പരിഗണനയിലുണ്ട്. ഭക്ഷണവും മറ്റു സൗകര്യങ്ങളും കുടുംബശ്രീയാണ് ഒരുക്കുക. നവീകരണത്തിന്റെ അവസാനഘട്ട അവലോകനം പൂർത്തിയായി. പ്രധാന റെയിൽവേ, ബസ് സ്സ്റ്റേഷനുകളിൽ നിന്ന് ഇവിടേക്ക് എളുപ്പത്തിൽ എത്താം. കൊച്ചിയിൽ ഷീ ലോഡ്ജ് വരുന്നതോടെ സ്വകാര്യ ലോഡ്ജുകളിലെ താങ്ങാനാവാത്ത മുറിവാടകയിൽ നിന്നൊരു ആശ്വസം കൂടിയാവുകയാണ് കിട്ടാൻ പോകുന്നത് .

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News