Guinness World Record : പ്രായം പതിനൊന്ന്, കൂടെ ഒരു ഗിന്നസും : ഇത് ലൈബയുടെ നേട്ടം

കുഞ്ഞെഴുത്തുകാരിയായി ഗിന്നസ് ബുക്കിൽ ഇടം നേടിയ മാഹി സ്വദേശിയായ മിടുക്കിയെ അറിയുമോ ? പുസ്തക പരമ്പര പൂർത്തിയാക്കുന്ന ലോകത്തിലെ ഏറ്റവും പ്രായം കുറഞ്ഞ വനിതയെന്ന വിശേഷണത്തോടെയാണ് 11 കാരി ലൈബ അബ്ദുൾ ബാസിതിൻ്റെ ഈ നേട്ടം. ബഹിരാകാശ സാഹസിക സഞ്ചാരം പ്രമേയമാക്കി ‘ഓർഡർ ഓഫ് ദി ഗാലക്സി’ എന്ന പേരിൽ മൂന്ന് ഭാഗങ്ങളായാണ് ഇംഗ്ലീഷ് നോവൽ പ്രസിദ്ധീകരിച്ചത്.

ദോഹ ഒലീവ് ഇന്റർനാഷണൽ സ്കൂളിലെ ആറാം ക്ലാസ് വിദ്യാർഥിയാണ് ലൈബ അബ്ദുൾ ബാസിത്. ദ വാർ ഓഫ് ദ സ്റ്റോളൻ ബോയ് എന്ന പുസ്തകമെഴുതിയതോടെയാണ് ലൈബയെ ലോകം ശ്രദ്ധിക്കുന്നത്, ആമസോൺ ഓൺലൈനായി പുസ്തകം പ്രസിദ്ധീകരിച്ചു.. പിന്നീട് സ്നോ ഫ്ളേക്ക് ഓഫ് ലൈഫും പുറത്തിറക്കി. മൂന്നാം ഭാഗമായ ദ ബുക്ക് ഓഫ് ലെജന്റ്സ് ലൈബയിലെ പ്രതിഭ കൂടുതൽ പ്രതിഫലിപ്പിക്കുന്നതാണ്. മൂന്ന് പുസ്തക പരമ്പര പൂർത്തിയാക്കുന്ന ഏറ്റവും പ്രായം കുറഞ്ഞ വനിതയെന്ന നിലയിലാണ് ലൈബ ഗിന്നസ് ബുക്കിൽ ഇടം പിടിച്ചത്

ഗിബ്ളസ് ബ്ളൂ, അവേരി ബ്ളൂ , ഒലീവിയ മേരി ബ്ളൂ എന്നിവർ നടത്തുന്ന ബഹിരാകാശ സാഹസിക സഞ്ചാരങ്ങളും അനുഭവങ്ങളുമാണ് നോവൽ പരമ്പരയിലുള്ളത്. ഖത്തർ ഓയിൽ കമ്പനി ഉദ്യോഗസ്ഥനായ മാഹി പെരിങ്ങാടി സ്വദേശി അബ്ദുൾ ബാസിതിന്റെയും തസ്നിം മുഹമ്മദിന്റെയും മകളാണ് ലൈബ. പുസ്തക പരമ്പരയിലെ നാലാം ഭാഗത്തിന്റെ പണിപ്പുരയിലാണ് ഇപ്പോൾ ഈ കൊച്ചു മിടുക്കി .

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here