Muslim League : ലീഗ് നേതാവിന്റെ ഉടമസ്ഥതയിലുള്ള അനധികൃത നിർമാണം പൊളിച്ചു നീക്കാൻ ഉത്തരവ്

കാസർകോഡ് ഉദുമയിൽ ലീഗ് നേതാവിന്റെ ഉടമസ്ഥതയിലുള്ള കെട്ടിടങ്ങളിലെ അനധികൃത നിർമാണം പൊളിച്ചു നീക്കാൻ ഉത്തരവ്. ഒന്നര മാസത്തിനകം രണ്ട് കെട്ടിടങ്ങളിലെ അനധികൃതമായി നിർമിച്ച ഭാഗം പൊളിച്ചു നീക്കാൻ സംസ്ഥാന തദ്ദേശ സ്വയംഭരണ ഓംബുഡ്സ്മാനാണ് ഉത്തരവിട്ടത്.

മുസ്ലിംലീഗ്‌ നേതാവും ഉദുമ പഞ്ചായത്ത്‌ മുൻ അംഗവുമായിരുന്ന ഹമീദ്‌ മാങ്ങാടിന്റെ പാലക്കുന്ന്‌ പള്ളത്തിലെ സംഗമം കോംപ്ലക്‌സ്‌, ഭാര്യ ആമിനയുടെ പേരിലുള്ള മാങ്ങാട്ടെ സംഗമം ഓഡിറ്റോറിയം എന്നീ കെട്ടിടങ്ങളുടെ ഭാഗമായാണ് അനധികൃതമായി നിർമാണ
പ്രവർത്തനങ്ങൾ നടത്തിയത്.

മൂസ അങ്കക്കളരി നൽകിയ പരാതിയിലാണ് ഓംബുഡ്സ്മാൻ ജസ്റ്റിസ് പി എസ്‌ ഗോപിനാഥൻ ഉത്തരവിട്ടത്. ഉദുമ പഞ്ചായത്ത്‌ സെക്രട്ടറിയുടെ നേതൃത്വത്തിൽ നടത്തിയ അന്വേഷണത്തിലും അനധികൃത നിർമാണം കണ്ടെത്തിയിരുന്നു.

പാലക്കുന്ന്‌ പള്ളത്തിലെ കെട്ടിടത്തിലെ അനധികൃത നിർമാണം ഒരുമാസത്തിനകവും മാങ്ങാട്‌ ഓഡിറ്റോറിയത്തിലേത് ഒന്നരമാസത്തിനകവും പൊളിച്ചുമാറ്റണമെന്നാണ്‌ ഉത്തരവ്‌.മാങ്ങാട്ടെ സംഗമം ഓഡിറ്റോറിയത്തിന്‌ വർഷങ്ങളായി നികുതി അടച്ചതായി രേഖകളില്ല. ഉദുമ പഞ്ചായത്തിലെ അസ്സസ്മെൻ്റ് രജിസ്റ്ററിലും മാങ്ങാട് സംഗമം ഓഡിറ്റോറിയം ഇല്ല. പത്തുവർഷം ഉദുമ പഞ്ചായത്തംഗമായിരുന്ന സമയത്താണ്‌ ഹമീദ്‌ മാങ്ങാട്‌ ഉദ്യോഗസ്ഥരെ സ്വധീനിച്ച്‌ കെട്ടിടങ്ങളിൽ അനധികൃത നിർമാണം നടത്തിയത്‌.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News