UAEയില്‍ വരും ദിവസങ്ങളില്‍ മഴയ്ക്ക് സാധ്യത

UAEയില്‍ വരും ദിവസങ്ങളില്‍ മേഘാവൃതമായ കാലാവസ്ഥ ആയിരിക്കുമെന്നും വരും ദിവസങ്ങളില്‍ പല സ്ഥലങ്ങളിലും മഴയ്ക്ക് സാധ്യതയുണ്ടെന്നും കാലാവസ്ഥാ നിരീക്ഷകര്‍. ഇന്ന് രാവിലെ നാഷണല്‍ സെന്റര്‍ ഓഫ് മെറ്റീരിയോളജി പുറത്തുവിട്ട റിപ്പോര്‍ട്ട് അനുസരിച്ച് ജൂലൈ 26 ചൊവ്വാഴ്ച മുതല്‍ ജൂലൈ 28 വ്യാഴാഴ്ച വരെ അന്തരീക്ഷം ഭാഗികമായും പൂര്‍ണമായും മേഘാവൃതമായിരിക്കുമെന്നും ഇടയ്ക്കിടെ മഴയ്ക്ക് സാധ്യതയുണ്ടെന്നും വ്യക്തമാക്കുന്നു.

രാജ്യത്തിന്റെ കിഴക്ക്, വടക്ക് ഭാഗങ്ങളില്‍ നിന്ന് ആരംഭിക്കുന്ന മഴമേഘങ്ങള്‍ പിന്നീട് തീരപ്രദേശത്തേക്കും പടിഞ്ഞാറന്‍ പ്രദേശങ്ങളിലേക്കും വ്യാപിക്കുമെന്നും അറിയിപ്പില്‍ പറയുന്നു.

വ്യാഴാഴ്ചയോടെ താപനിലയിലും മേഘങ്ങളിലും കുറവുണ്ടാകുമെന്നാണ് പ്രതീക്ഷിക്കുന്നത്. ചില സമയങ്ങളില്‍ നേരിയ കാറ്റ് വീശാനും ചിലപ്പോള്‍ ഇത് ശക്തമാകാനും സാധ്യതയുണ്ട്. കാറ്റില്‍ പൊടിപടലങ്ങള്‍ നിറയുന്നത് ദൂരക്കാഴ്ചയെ ബാധിക്കാനും കാരണമായേക്കാമെന്ന് അധികൃതര്‍ മുന്നറിയിപ്പ് നല്‍കുന്നു.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here