Arya Rajendran : ഊരൂട്ടമ്പലം ഗവ. യു.പി സ്കൂൾ പഞ്ചമിയുടെ പേരിൽ അറിയപ്പെടും; പോസ്റ്റുമായി ആര്യ രാജേന്ദ്രൻ

കാട്ടാക്കടയിലെ ഊരൂട്ടമ്പലം ഗവ. യു.പി സ്കൂൾ ഇനി മുതൽ അറിയപ്പെടുന്നത് പഞ്ചമിയുടെ പേരിലാണെന്ന് അറിയിച്ച് തിരുവനന്തപുരം കോർപ്പറേഷൻ മേയർ ആര്യ രാജേന്ദ്രന്റെ ഫെയ്സ് ബുക്ക് പോസ്റ്റ്. തങ്ങളുടെ കുട്ടികൾക്കും പഠിക്കാൻ അവകാശമുണ്ടെന്ന ധീരമായ പ്രസ്താവനയുമായി 1910 ൽ അയ്യങ്കാളി പഞ്ചമിയെയും കൊണ്ട് ചെന്നുകയറിയത് ഈ സ്‌കൂളിലേക്കാണ്.

അതേ സ്കൂൾ തന്നെ പഞ്ചമിയുടെ പേരിലറിയപ്പെടാൻ പോകുന്നുവെന്നത് കേരളം ഇന്നെത്തിനിൽക്കുന്ന പുരോഗതിയുടെ അടയാളം കൂടിയാണെന്നും ആര്യ രാജേന്ദ്രൻ വ്യക്തമാക്കി. കേരള നവോത്ഥാന ചരിത്രത്തിലെ സുപ്രധാന ഏടാണ് ഫ്യൂഡൽ സവർണാധിപത്യത്തിനെതിരെ അയ്യങ്കാളിയുടെ നേതൃത്വത്തിൽ ഉയർന്നുവന്ന ധീരമായ പ്രതിരോധ സമരമെന്നും ആര്യ രാജേന്ദ്രൻ ഫെയ്സ്ബുക്കിൽ കുറിച്ചു.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News