BMW കാർ കണ്ടെത്താനുള്ള ശ്രമം ഊർജിതം | Thrissur | Auto racing

തൃശൂർ കൊട്ടേകാട്ടിൽ വയോധികന്റെ ജീവനെടുത്ത് കാറുകൾ മത്സരയോട്ടം നടത്തിയ സംഭവം. അമിത വേഗതയിൽ വന്ന BMWകാർ കണ്ടെത്താനുള്ള ശ്രമം ഊർജിതമാക്കി പൊലീസ്. മഹീന്ദ്ര കാർ ഇടിച്ചാണ് അപകടമുണ്ടായതെങ്കിലും അപകടമുണ്ടാകാൻ ബി.എം.ഡബ്യു കാറും കാരണമായെന്നാണ് പൊലീസിൻ്റെ കണ്ടെത്തൽ. തൃശൂരിലെ ഒരു സ്വർണ വ്യാപാരിയുടേതാണ് BMW എന്ന് പൊലീസിന് വിവരം ലഭിച്ചു.

കഴിഞ്ഞ 20-ാം തീയതിയാണ് മദ്യലഹരിയിൽ മത്സരയോട്ടം നടത്തിയതിനെ തുടർന്നുണ്ടായ അപകടത്തിൽ പാടൂക്കാട് സ്വദേശി രവി ശങ്കർ മരിച്ചത്. സംഭവത്തിൽ അപകടമുണ്ടാക്കിയത് കുന്നംകുളം സ്വദേശി ഷെറി ഓടിച്ച ഥാർ ജീപ്പാണെങ്കിലും സ്ഥലത്ത് അമിത വേഗത്തിലെത്തിയ BMW കാറിൻ്റെ സാന്നിധ്യവും പൊലീസ് അന്വേഷിക്കുന്നുണ്ട്.

അപകടം നടന്ന വഴിയിലൂടെ സ്ഥിരമായി ഒരു BMW കാർ അമിത വേഗത്തിൽ കടന്ന് പോകാറുണ്ടെന്നാണ് നാട്ടുകാർ പറയുന്നത്. തൃശൂരിലെ ഒരു സ്വർണ വ്യാപാരിയുടെ വാഹനമാണിതെന്നാണ് പൊലീസിന് ലഭിക്കുന്ന സൂചന. ഇയാളെ ചോദ്യം ചെയ്യാൻ വിളിച്ചു വരുത്തിയിട്ടുണ്ട്.

ഇരുട്ടായതിനാൽ CCTV ക്യാമറകളിൽ കാറിൻ്റെ ദൃശ്യങ്ങൾ വ്യക്തമല്ല. ഇതു കൊണ്ടു തന്നെ ദൃശ്യങ്ങൾ ഫോറൻസിക്ക് പരിശോധനയ്ക്കയച്ചു. ശാസ്ത്രീയ തെളിവുകൾ ലഭിക്കുന്നതോടെ അടുത്ത നടപടിയിലേക്ക് പൊലീസ് കടക്കുമെന്നാണ് സൂചന.

കഴിഞ്ഞ 20-ാം തീയതി രാത്രി തൃശൂർ കൊട്ടേക്കാട് BMW കാറും ഥാ ർ ജീപ്പും മത്സരയോട്ടം നടത്തിവരുകയായിരുന്നു.പാടൂക്കാട് ജംങ്ഷന് സമീപം നിയന്ത്രണം വിട്ട ഥാർജീപ്പ് ടാക്സി കാറിനെ ഇടിച്ചു തെറിപ്പിച്ചു .അപകടത്തിൻ്റെ ആഘാതത്താൽ ഒന്നു മറിയാത്ത ടാക്സി യാത്രക്കാരൻ രവിശങ്കറിനാണ് ജീവൻ നഷ്ടമായത്.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News