മെഴ്‌സിഡസ് എഎംജി EQS 53 ഇലക്ട്രിക് സെഡാന്‍ ഇന്ത്യയിലേക്കെത്തുന്നു

പുതിയ മെഴ്‌സിഡസ് എഎംജി ഇക്യുഎസ് 53 ഫോര്‍ മാറ്റിക്ക് പ്ലസ് ഹൈ-പെര്‍ഫോമന്‍സ് ഇലക്ട്രിക് സെഡാന്‍ 2022 ഓഗസ്റ്റ് 24-ന് ഇന്ത്യയില്‍ അവതരിപ്പിക്കും. ഈ ജര്‍മ്മന്‍ ആഡംബര കാര്‍ നിര്‍മ്മാതാവിന്റെ ഇന്ത്യന്‍ പോര്‍ട്ട്ഫോളിയോയിലെ മുന്‍നിര മോഡലായിരിക്കും ഇത്. പുതിയ മെഴ്‌സിഡസ് എഎംജി EQS 53 ഫോര്‍ മാറ്റിക്ക് പ്ലസ് 2021 ഡിസംബറില്‍ ആഗോളതലത്തില്‍ അരങ്ങേറ്റം കുറിച്ചിരുന്നു. ഈ മോഡലാണ് ഇപ്പോള്‍ ഇന്ത്യയിലേക്ക് എത്തുന്നത്. ഈ ഉയര്‍ന്ന പ്രവര്‍ത്തനക്ഷമതയുള്ള ഇലക്ട്രിക് സെഡാന്‍ ഈ ജര്‍മ്മന്‍ കാര്‍ നിര്‍മ്മാതാവിന്റെ ഇന്ത്യന്‍ പോര്‍ട്ട്ഫോളിയോയിലെ മുന്‍നിര മോഡലായിരിക്കും.

സവിശേഷതകളെ കുറിച്ച് പറയുകയാണെങ്കില്‍, മെഴ്‌സിഡസ് എഎംജി ഇക്യുഎസ് 53 ഫോര്‍ മാറ്റിക്ക് പ്ലസിന് രണ്ട് ഇലക്ട്രിക് മോട്ടോറുകള്‍ ലഭിക്കുന്നു. അതായത് ഓരോ ആക്‌സിലിലും ഓരോന്ന് വീതം. ഈ വൈദ്യുതീകരിച്ച AMG യുടെ അടിസ്ഥാന പതിപ്പ് പരമാവധി 649 bhp യും 950 Nm ടോര്‍ഖും പരമാവധി കൈവരിക്കുന്നു. എന്നിരുന്നാലും, ഓപ്ഷണല്‍ എഎംജി ഡൈനാമിക് പ്ലസ് പാക്കേജിനൊപ്പം, ബൂസ്റ്റ് ഫംഗ്ഷനോടുകൂടിയ റേസ് സ്റ്റാര്‍ട്ട് മോഡില്‍ പരമാവധി ഔട്ട്പുട്ട് 750 ബിഎച്ച്പി വരെ വര്‍ദ്ധിക്കുകയും 1020 എന്‍എം വരെ ടോര്‍ക്ക് വികസിപ്പിക്കുകയും ചെയ്യുന്നു.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ താഴെ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

Click Here

You may also like