Pilot : വിമാനയാത്രയില്‍ അച്ഛനും അമ്മയ്ക്കും പൈലറ്റ് യൂണിഫോമിലെത്തി കിടിലൻ സർപ്രൈസ് നൽകി മകൻ

യാത്ര കഴിഞ്ഞ് വിമാനത്തില്‍ വീട്ടിലേക്ക് മടങ്ങുന്ന അച്ഛനും അമ്മയ്ക്കും ആകാശത്തില്‍ വച്ച് വമ്പന്‍ സര്‍പ്രൈസ് കൊടുത്ത് മകന്‍. പൈലറ്റാരാണെന്ന് അറിയാതെ വിമാനത്തില്‍ കയറിയ അച്ഛനും അമ്മയ്ക്കും മുന്നില്‍ പൈലറ്റിന്റെ യൂണിഫോമണിഞ്ഞ് മകന്‍ പ്രത്യക്ഷപ്പെട്ടപ്പോള്‍ ഇരുവരും ഞെട്ടിപ്പോകുകയായിരുന്നു. മകന്‍ പറത്തുന്ന വിമാനത്തില്‍ ആദ്യമായി കയറി സര്‍പ്രൈസായിപ്പോകുന്ന അച്ഛന്റേയും അമ്മയുടേയും ഹൃദയസ്പര്‍ശിയായ വിഡിയോ ഇപ്പോള്‍ ഇന്‍സ്റ്റഗ്രാമില്‍ വൈറലാകുയാണ്.

എയര്‍ അറേബ്യയിലെ പൈലറ്റായ കമല്‍ കുമാറാണ് അച്ഛനും അമ്മയ്ക്കും മനോഹരമായ സര്‍പ്രൈസ് നല്‍കിയത്. രാജസ്ഥാനിലെ ജയ്പുരിലേക്ക് മടങ്ങിയെത്താന്‍ കമലിന്റെ മാതാപിതാക്കള്‍ കയറിയ വിമാനത്തില്‍ പൈലറ്റായി എത്തിയത് കമലായിരുന്നു. ഈ വിവരങ്ങളൊന്നുമറിയാതെ മാതാപിതാക്കള്‍ വിമാനത്തില്‍ കയറുന്നതും കോക്പിറ്റിന് സമീപം യൂണിഫോമില്‍ മകന്‍ നില്‍ക്കുന്നത് കണ്ട് അത്ഭുതപ്പെട്ടുപോകുന്നതുമായ വിഡിയോയാണ് കമല്‍ തന്നെ ഇന്‍സ്റ്റഗ്രാമില്‍ പങ്കുവച്ചത്.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here