Jio: കൂടുതല്‍ ആളുകളെ ആകര്‍ഷിച്ച് ജിയോ; എയര്‍ടെലും, വോഡഫോണ്‍ ഐഡിയക്ക് വന്‍ തിരിച്ചടി

ടെലികോം റെഗുലേറ്ററി അതോറിറ്റി ഓഫ് ഇന്ത്യ (ട്രായ്)യുടെ മേയ് മാസത്തെ വരിക്കാരുടെ കണക്കുകള്‍ കഴിഞ്ഞ ദിവസം പുറത്തുവന്നിരുന്നു. ട്രായിയുടെ റിപ്പോര്‍ട്ട് അനുസരിച്ച് മേയില്‍ ജിയോ ഏകദേശം 31.1 ലക്ഷം പുതിയ വരിക്കാരെ ചേര്‍ത്തു എന്നാണ്. എതിരാളികളായ എയര്‍ടെല്‍ 10.2 ലക്ഷം വരിക്കാരെയും ചേര്‍ത്തു. എന്നാല്‍ ബിഎസ്എന്‍എല്ലിനും വി എന്നറിയപ്പെടുന്ന വോഡഫോണ്‍ ഐഡിയയ്ക്കും വന്‍ നഷ്ടമാണ് നേരിട്ടത്. വിഐക്ക് 7.59 ലക്ഷം വരിക്കാരെ നഷ്ടപ്പെട്ടപ്പോള്‍ ബിഎസ്എന്‍എല്ലില്‍ നിന്ന് 5.31 ലക്ഷം വരിക്കാരും വിട്ടുപോയി.

കഴിഞ്ഞ ദിവസമാണ് ട്രായി റിപ്പോര്‍ട്ട് വിട്ടത്. ജിയോയുടെ പ്രധാന എതിരാളിയായ എയര്‍ടെല്‍ 10.2 ലക്ഷം വരിക്കാരെ ചേര്‍ത്തിട്ടുണ്ടെന്ന് റിപ്പോര്‍ട്ട് പറയുന്നു. പക്ഷേ ബിഎസ്എന്‍എല്ലിനും വോഡഫോണ്‍ ഐഡിയയ്ക്കും വന്‍ നഷ്ടമുണ്ടായതായിയാണ് കണക്കുകള്‍ സൂചിപ്പിക്കുന്നത്.7.59 ലക്ഷം വരിക്കാരെയാണ് വോഡഫോണ്‍ ഐഡിയയ്ക്ക് നഷ്ടമായിരിക്കുന്നത്. 5.31 ലക്ഷം വരിക്കാരാണ് ബിഎസ്എന്‍എല്ലിനെ വിട്ടുപോയിരിക്കുന്നത്.

ഇന്ത്യയിലെ മൊത്തം വയര്‍ലെസ് വരിക്കാരുടെ എണ്ണത്തിലും വര്‍ധനവ് ഉണ്ടായിട്ടുണ്ട്. ഏപ്രില്‍ അവസാനം 1,14.26 കോടിയായിരുന്നു കണക്ക്. മേയ് അവസാനത്തോടെ ഇത് 1,14.55 കോടിയായി മാറി. അതായത് 0.25 ശതമാനം പ്രതിമാസ വളര്‍ച്ചാ നിരക്ക്. ടെലികോം വിപണിയുടെ 35.69 ശതമാനം ജിയോ നേടി. 31.62 ശതമാനമാണ് എയര്‍ടെല്‍ സ്വന്തമാക്കിയിരിക്കുന്നത്. വോഡഫോണ്‍ ഐഡിയയ്ക്ക് വിപണി വിഹിതത്തിന്റെ 22.56 ശതമാനം സ്വന്തമാക്കാന്‍ കഴിഞ്ഞിട്ടുണ്ട്. നാലാം സ്ഥാനത്താണ് ബിഎസ്എന്‍എല്‍. 7.98 ശതമാനം വിപണിയെ സ്വന്തമാക്കാന്‍ കഴിഞ്ഞിട്ടുള്ളൂ.

രാജ്യത്തെ വയര്‍ലൈന്‍ വരിക്കാരുടെ എണ്ണത്തിലും വര്‍ധനവുണ്ട്. ഏപ്രില്‍ അവസാനം 2.51 കോടിയായിരുന്നു. ഇത് മേയ് അവസാനത്തോടെ 2.52 കോടിയായി വര്‍ധിച്ചു. രാജ്യത്തെ വയര്‍ലൈന്‍ വരിക്കാരുടെ എണ്ണത്ത് തന്നെയുണ്ട്. ബ്രോഡ്ബാന്‍ഡ് വരിക്കാരുടെ എണ്ണത്തിലും മാറ്റമുണ്ട്. മൊത്തം ബ്രോഡ്ബാന്‍ഡ് വരിക്കാരുടെ എണ്ണം ഏപ്രില്‍ അവസാനം 78.87 കോടിയായിരുന്നു എങ്കില്‍ മേയ് അവസാനത്തോടെ ഇത് 79.46 കോടിയായി ഉയര്‍ന്നു.

റിലയന്‍സ് ജിയോയ്ക്ക് 41.46 കോടി വരിക്കാരും ഭാരതി എയര്‍ടെലിന് 21.7 കോടി ബ്രോഡ്ബാന്‍ഡ് വരിക്കാരുമാണുള്ളതെന്ന് ട്രോയ് പുറത്തിറക്കിയ റിപ്പോര്‍ട്ടില്‍ പറയുന്നു. 12.32 കോടി വരിക്കാരുള്ള വോഡഫോണ്‍ ഐഡിയ, 2.55 കോടി വരിക്കാരുള്ള ബിഎസ്എന്‍എല്‍, 20.9 ലക്ഷം വരിക്കാരുള്ള ആട്രിയ കണ്‍വെര്‍ജന്‍സ് എന്നിവരാണ് മേയ് മാസത്തിലെ വലിയ ബ്രോഡ്ബാന്‍ഡ് സേവന ദാതാക്കളില്‍ ഉള്‍പ്പെട്ടവര്‍.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News