Swine flu : പന്നികളെ കൊന്നൊടുക്കാനുള്ള പ്രാഥമിക നടപടികൾ തുടങ്ങി

ആഫ്രിക്കൻ പന്നിപ്പനി (Swine flu) സ്ഥിരീകരിച്ച വയനാട് തവിഞ്ഞാൽ ഫാമിലെ പന്നികളെ കൊന്നൊടുക്കാനുള്ള പ്രാഥമിക നടപടികൾ തുടങ്ങി.മൃഗ സംരക്ഷണ വകുപ്പിൻ്റെ വിദഗ്ധ സംഘം സ്ഥലത്തെത്തി. ഇതിനിടെ ഫാമിലെ പന്നികളുടെ സാമ്പിൾ വീണ്ടും പരിശോധനക്കയക്കണമെന്ന ആവശ്യവുമായി പന്നി കർഷകർ രംഗത്തെത്തി.

ആഫ്രിക്കൻ പന്നി പനി സ്ഥിരീകരിച്ച തവിഞ്ഞാലിലെ ഫാമിൽ 360 പന്നികളാണ് ഉള്ളത്. ഘട്ടം ഘട്ടമായി പന്നികളെ കൊല്ലാനാണ് തീരുമാനം. പന്നികളെ മയക്കാനുള്ള മരുന്ന് കൊച്ചിയിൽ നിന്ന് എത്തിച്ചു. മൃഗ സംരക്ഷണ വകുപ്പിൻ്റെ നേതൃത്വത്തിൽ നാട്ടുകാർക്ക് ബോധവത്ക്കരണ ക്ലാസുകൾ നൽകി.

മാനന്തവാടി സബ് കളക്ടർ ആർ. ശ്രീലക്ഷ്മിക്കാണ് ഏകോപന ചുമതല. നൂറ് കിലോയ്ക്ക് മുകളിലുള്ള പന്നിക്ക് 15000 രൂപയാണ് നഷ്ടപരിഹാരം. ഇത് അപര്യാപ്തമെന്നാണ് കർഷകരുടെ പരാതി.

തവിഞ്ഞാൽ ഫാമിൻ്റെ ഒരു കിലോമീറ്റർ ചുറ്റളവ് രോഗബാധിത മേഖലയായി പ്രഖ്യാപിച്ചിട്ടുണ്ട്. പഞ്ചായത്തിൽ സർവകക്ഷി യോഗം ചേർന്നു. സംസ്ഥാനത്തേക്കുള്ള പന്നി കടത്ത് തടയുന്നതിന് വയനാട് ജില്ലയിലെ ചെക്ക് പോസ്റ്റുകളിൽ പ്രത്യേക സ്ക്വാഡ് രൂപീകരിച്ചിട്ടുണ്ട്.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here