Kannur : കാട്ടാനയെ ചെരിഞ്ഞ നിലയിൽ കണ്ടെത്തി

കണ്ണൂർ (kannur) ആറളം ഫാമിൽ കാട്ടാനയെ ചെരിഞ്ഞ നിലയിൽ കണ്ടെത്തി.കാർഷിക മേഖലയിലെ മൂന്നാം ബ്ലോക്കിൽ കണ്ടെത്തിയ ജഡത്തിന് രണ്ട് ദിവസത്തെ പഴക്കമുണ്ട്. ദുർഗന്ധം വമിക്കുന്നത് ശ്രദ്ധയിൽപ്പെട്ട് നടത്തിയ തിരച്ചിലിലാണ് കാട്ടാനയുടെ ജഡം കണ്ടെത്തിയത്.

നിരന്തരമായി കാട്ടാനയുടെ സാന്നിധ്യമുള്ള ആറളം ഫാമിലെ കാർഷിക മേഖലയിലാണ് കാട്ടാനയെ ചെരിഞ്ഞ നിലയിൽ കണ്ടെത്തിയത്.കാട്ടാന ചെരിഞ്ഞ വിവരമറിഞ്ഞ് കൊട്ടിയൂർ റേഞ്ചർ സുധീർ നേരോത്ത്, ആറളം അസി. വൈഡ് ലൈഫ് വാർഡൻ പി പ്രസാദ് എന്നിവരുടെ നേതൃത്വത്തിലുള്ള വനംവകുപ്പ് അധികൃതർ സ്ഥലത്തെത്തി പ്രാഥമിക പരിശോധന നടത്തി.

കാട്ടാന ചെരിഞ്ഞ മേഖലയിൽ മറ്റ് കാട്ടാനകളുടെ സാന്നിധ്യം ഇപ്പോഴുമുണ്ട് .ഒരാഴ്ച മുൻപാണ് ഏഴാം ബ്ലോക്കിൽ കാട്ടാനയുടെ ചവിട്ടേറ്റ് താമസക്കാരനായ ദാമു മരിച്ചത്. ഇതിൻറെ പശ്ചാത്തലത്തിൽ ഫാമിലും പുനരധിവാസ മേഖലയിലുമായി തമ്പടിച്ച കാട്ടാനകളെ കാട്ടിലേക്ക് തുരത്തുന്ന നടപടികൾ തുടരുകയാണ്.ഫാമിലും പുനരധിവാസ മേഖലയിലുമായി 40 ഓളം കാട്ടാനകളുണ്ട്. ഫാമിനകത്ത് ചെരിയുന്ന മൂന്നാമത്തെ കാട്ടാനയാണിത്.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here