Hareesh Shivaramakrishnan: സംഗീതത്തിന് എന്ത് ചാതുര്‍വര്‍ണ്യം? അര്‍ഹിച്ച അംഗീകാരം ആണ് നഞ്ചിയമ്മയ്ക്ക് കിട്ടിയത്’: ഹരീഷ് ശിവരാമകൃഷ്ണന്‍

മികച്ച ഗായികയ്ക്കുള്ള ദേശീയ പുരസ്‌കാരം നഞ്ചിയമ്മയ്ക്ക് നല്‍കിയായതില്‍ വിയോജിപ്പ് പ്രകടിപ്പിച്ച് സംഗീതജ്ഞന്‍ ലിനുലാല്‍ സോഷ്യല്‍ മീഡിയയില്‍ പങ്കുവച്ച വീഡിയോയ്ക്ക് കടുത്ത പ്രതിഷേധമാണ് ഇപ്പോള്‍ ഉണ്ടാകുന്നത്. സംഗീത സംവിധായകന്‍ അല്‍ഫോണ്‍സ് ജോസഫ് ഈ വിമര്‍ശനത്തെ എതിര്‍ത്തുകൊണ്ട് എത്തിയിരുന്നു. ഇപ്പോള്‍ നഞ്ചിയമ്മയ്ക്ക് ലഭിച്ച അംഗീകാരത്തെ പിന്തുണച്ചുകൊണ്ട് ഹരീഷ് ശിവരാമകൃഷ്ണന്‍ കുറിപ്പ് പങ്കുവച്ചിരിക്കുകയാണ്.

കുറിപ്പ്

സംഗീതത്തിന് എന്ത് ചാതുര്‍വര്‍ണ്യം ?

ലളിതമായത് മോശവും കഠിനമായത് നല്ലതും എന്ന ഒരു വേര്‍തിരിവ് സംഗീതത്തില്‍ സാധ്യമല്ല. വളരെ ലളിതമായ പലതും പാടാന്‍ വളരെ ബുദ്ധിമുട്ട് ആണ് താനും. കര്‍ണാടക സംഗീത അഭ്യാസം ഒരു നല്ല ട്രെയിനിങ് തന്നെ ആണ്, നല്ല ഗായകന്‍ ആവാന്‍ അത് ഏറെ സഹായിക്കുകയും ചെയ്യും.

പക്ഷെ ശാസ്ത്രീയ സംഗീതാഭ്യസനം കൊണ്ട് മാത്രം എല്ലാ സംഗീത ശാഖകളും നിശ്ശേഷം വഴങ്ങും എന്നത് വലിയ തെറ്റിദ്ധാരണ ആണ്. കര്‍ണാടക സംഗീതം പഠിച്ചാല്‍ എന്തും പാടാം എന്നൊക്കെ പണ്ട് പറഞ്ഞു പരത്തുന്നത് കണ്ടിട്ടുണ്ട് – തെറ്റ് ആണ് അത്. ഓരോ സംഗീത ശൈലിക്കും അതിന്റേതായ സവിശേഷ രീതികള്‍ ഉണ്ട്. വളരെ ശ്രമകരമായ ഒന്നാണ് ആ context switching . അസ്സലായി കര്‍ണാടക സംഗീതം പാടുന്ന പലര്‍ക്കും നന്നായി ഗസല്‍ പാടാന്‍ പറ്റില്ല. നന്നായി ഗസല്‍ പാടുന്ന പലര്‍ക്കും നാടന്‍ പാട്ടു പാടാന്‍ പറ്റില്ല.
നഞ്ചിയമ്മ എന്ന ഗായിക യുടെ റെക്കോര്‍ഡ് ചെയ്യപ്പെട്ട ഗാനം , അവരുടെ സംഗീത ശാഖയില്‍ വളരെ മികച്ച ഒന്നാണ് . ഒരുപക്ഷെ ആ തന്മയത്വത്തോടെ ആ ഗാനം മറ്റൊരാള്‍ക്ക് പാടാനും കഴിയില്ല. അത് കൊണ്ടു തന്നെ അര്‍ഹിച്ച അംഗീകാരം ആണ് അവര്‍ക്ക് കിട്ടിയത്.

melodyne , autotune എന്നിവ ഒക്കെ ഒരു നല്ല product ഉണ്ടാക്കാന്‍ ഉതകുന്ന സാങ്കേതിക മാര്‍ഗങ്ങള്‍ ആണ്. അത് കൊണ്ട് തന്നെ അവയുടെ ഉപയോഗം ആ നിലയ്ക്കാണ് കാണേണ്ടത്. നല്ല ഗായകനെ തിരഞ്ഞെടുക്കാന്‍ raw voice ഒന്നും അല്ലല്ലോ നോക്കുന്നത്? പിന്നെ നല്ല നടനെ തിരഞ്ഞെടുക്കാന്‍ make അപ്പ് ഉം ലൈറ്റിംഗ് ഉം ഇല്ലാത്ത footage അല്ലല്ലോ കാണുന്നത് . എത്ര റീടേക്ക് എടുത്തു എന്നും അന്വേഷിക്കാറില്ലല്ലോ ? അത് കൊണ്ട് തന്നെ finished product ഇന്നുള്ള അവാര്‍ഡ് നിര്‍ണ്ണയം തീര്‍ത്തും ആ product based ആയിരിക്കും.
ഏറ്റവും നല്ല പിന്നണി ഗായിക ആണ് നഞ്ചിയമ്മ എന്നാണു ജൂറി പറഞ്ഞത്. ഇന്ത്യ യിലെ ഏറ്റവും നല്ല ഗായിക എന്നല്ല.

Ps: ഗോത്ര വര്‍ഗ്ഗത്തില്‍ പെട്ട വ്യക്തിക്ക് കൊടുത്ത എന്തോ ഔദാര്യം ആണെന്ന രീതിയിലും, ഗോത്ര വര്‍ഗ്ഗത്തില്‍ ഉള്ള ഒരാളെ ഉദ്ധരിക്കാന്‍ കൊടുത്ത അവാര്ഡ് ആണ് ഇത് എന്ന രീതിയിലും ഉള്ള പ്രതികരണങ്ങളോട് വിയോജിപ്പ് . അവരുടെ തനത് സംഗീത ശാഖയില്‍ വളരെ നല്ല ഒരു ഗായിക ആയത് കൊണ്ടാണ് അവര്‍ക്ക് ഈ അംഗീകാരം ലഭിച്ചത്

PPS: ഒരു കാര്യം കൂടി – വ്യത്യസ്ത അഭിപ്രായങ്ങള്‍ മാനിക്കുന്നവരും, പ്രബുദ്ധരും പ്രതിപക്ഷ ബഹുമാനം ഉള്ളവരും ആണെന്ന വിശ്വാസം ഉള്ള നമ്മള്‍ മലയാളികള്‍ ഒരു വ്യത്യസ്ത അഭിപ്രായം പറഞ്ഞതിന്റെ പേരില്‍ ശ്രി ലിനു ലാലിനെ ചെയ്യുന്ന സോഷ്യല്‍ മീഡിയ മോബ് ലിഞ്ചിങ് നോട് കടുത്ത എതിര്‍പ്പ് .

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News