Covid : ആശങ്ക അകലുന്നില്ലല്ലോ…ഇന്നും 20000 കടന്നു | India

രാജ്യത്തെ കൊവിഡ് (covid ) കേസുകൾ ഇന്നും ഇരുപതിനായിരത്തിന് മുകളിൽ.കഴിഞ്ഞ 24 മണിക്കൂറിനിടെ 20,279 പേർക്ക് കൂടി രോഗം സ്ഥിരീകരിച്ചു. 36 പേർ മരിച്ചു.

13കാരിയെ 3 പേർ തട്ടിക്കൊണ്ടുപോയി ബലാത്സംഗം ചെയ്തു

ഛത്തീസ്ഗഡിലെ കൊരിയ ജില്ലയിൽ 13 കാരിയെ മൂന്ന് പേർ തട്ടിക്കൊണ്ടുപോയി ബലാത്സംഗം (rape case ) ചെയ്തു. ജൂലായ് 11ന് രാത്രി സുഹൃത്തിനെ കാണാൻ വീട്ടിൽ നിന്ന് ഇറങ്ങിയ സമയത്താണ് സംഭവം.പ്രതികളെ പൊലീസ് അറസ്റ്റ് ചെയ്തു. ഇതിൽ ഒരാൾ പ്രായപൂർത്തിയാകാത്ത ആളാണ്.

ഭഗവന്ത് മാന്റെ ഔദ്യോഗിക വസതിക്ക് 10,000 രൂപ പിഴ

പഞ്ചാബ്(punjab) മുഖ്യമന്ത്രി ഭഗവന്ത് മാന്റെ ഔദ്യോഗിക വസതിക്ക് 10,000 രൂപ പിഴ ചുമത്തി. വസതിയിൽ നിന്നും മാലിന്യം തള്ളുന്നതായി പരാതി ലഭിച്ചതിനെ തുടർന്ന് ചണ്ഡീഗഡ് മുനിസിപ്പൽ കോർപ്പറേഷനാണ് നടപടി സ്വീകരിച്ചത്. സെൻട്രൽ റിസർവ് പൊലീസ് ഫോഴ്‌സ് ബറ്റാലിയനിലെ ഡെപ്യൂട്ടി സൂപ്രണ്ട് ഹർജീന്ദർ സിങ്ങിന്റെ പേരിലാണ് ചലാൻ നൽകിയിരിക്കുന്നത്.

മകളെ കൊലപ്പെടുത്തി യുവാവ് ആത്മഹത്യ ചെയ്‌തു

ബീഹാറിൽ ഭാര്യയുമായുള്ള തർക്കത്തെ തുടർന്ന് മൂന്നുവയസുകാരിയായ മകളെ കൊലപ്പെടുത്തി യുവാവ് ആത്മഹത്യ ചെയ്‌തു. ഷെയ്‌ഖ്‌പുര ജില്ലയിലെ മസൗധ ഗ്രാമത്തിലാണ് ദാരുണമായ സംഭവം. ഉമേഷ് ചൗധരി എന്നയാളെ വീടിന് സമീപത്തെ മരത്തിൽ തൂങ്ങിയ നിലയിൽ കണ്ടെത്തിയതോടെയാണ് സംഭവം പുറത്തറിയുന്നത്.

പെൺവാണിഭ സംഘം പിടിയിൽ

വിദേശ വനിതകളെ എത്തിച്ച് പെൺവാണിഭം നടത്തിയിരുന്ന സംഘം പിടിയിൽ. സൗത്ത് ദില്ലിയിലെ മാളവ്യനഗറിൽ വച്ചാണ് ഇവരെ പൊലീസ് പിടികൂടിയത്, പത്ത് ഉസ്ബക്കിസ്ഥാൻ വനിതകളെ രക്ഷിച്ചതായും പൊലീസ് പറഞ്ഞു.സംഭവത്തിൽ വിദേശികളടക്കം അഞ്ച് പേരെ അറസ്റ്റ് ചെയ്തു.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News