Bijibal:ശുദ്ധിയുടെ തെളിനീരുറവ അറിയണമെങ്കില്‍ ഈ പുഞ്ചിരിയുടെ വഴി പിടിയ്ക്ക്: നഞ്ചിയമ്മയെ പിന്തുണച്ച്‌ ബിജിബാല്‍

നഞ്ചിയമ്മയ്ക്ക് മികച്ച പിന്നണിഗായികയ്ക്കുള്ള ദേശിയ പുരസ്‌കാരം പ്രഖ്യാപിച്ചതുമായി ബന്ധപ്പെട്ട് വന്ന പ്രതിഷേധങ്ങള്‍ക്ക് സംഗീത ലോകത്ത് നിന്ന് നിരവധിപേരാണ് മറുപടിയുമായി എത്തുന്നത്. ഇപ്പോള്‍ സംഗീത സംവിധായകന്‍ ബിജിബാല്‍ നഞ്ചിയമ്മയുടെ ചിത്രം പങ്കുവച്ചുകൊണ്ടെത്തിയിരിക്കുകയാണ്. ‘സംഗീതത്തിലെ ശുദ്ധി എന്താണ്! ശുദ്ധിയുടെ തെളിനീരുറവ അറിയണമെങ്കില്‍ ഈ പുഞ്ചിരിയുടെ വഴി പിടിയ്ക്ക്. നഞ്ചിയമ്മ’ എന്ന് കുറിച്ചുകൊണ്ട് നഞ്ചിയമ്മയുടെ ചിത്രവും പങ്കുവച്ചിട്ടുണ്ട്.

അല്‍ഫോണ്‍സ് ജോസഫും ഹരീഷ് ശിവരാമകൃഷ്ണനും നഞ്ചിയമ്മയ്ക്ക് നല്‍കിയ അംഗീകാരം അര്‍ഹമാണ് എന്ന് പറഞ്ഞുകൊണ്ട് സോഷ്യല്‍ മീഡിയയില്‍ എത്തിയിരുന്നു. നഞ്ചിയമ്മ ഹൃദയം കൊണ്ട് പാടിയത് നൂറ് വര്‍ഷമെടുത്താലും പാടാന്‍ സാധിക്കില്ല എന്നാണ് ലിനുലാലിന്റെ വിമര്‍ശനത്തിനെതിരെ സംഗീത സംവിധായകന്‍ അല്‍ഫോണ്‍സ് ജോസഫ് മറുപടി നല്‍കിയത്.’ഓരോ സംഗീത ശൈലിക്കും അതിന്റേതായ സവിശേഷ രീതികള്‍ ഉണ്ട് എന്നും അര്‍ഹിച്ച അംഗീകാരം ആണ് നഞ്ചിയമ്മയ്ക്ക് കിട്ടിയത് എന്നും ഹരീഷ് ശിവരാമകൃഷ്ണന്‍ ഫേസ്ബുക്കില്‍ കുറിച്ചു.

‘അയ്യപ്പനും കോശിയും’ എന്ന സിനിമയിലെ നഞ്ചിയമ്മ പാടിയ ഗാനം ആണോ കഴിഞ്ഞ വര്‍ഷത്തെ ഏറ്റവും മികച്ച ഗാനം എന്നാണ് ലിനു ലാല്‍ ചോദിച്ചത്. ഒരു മാസം സമയം കൊടുത്താല്‍ പോലും ഒരു സാധാരണ ഗാനം നഞ്ചിയമ്മയ്ക്ക് പാടാന്‍ കഴിയില്ലെന്നും പുസ്രസ്‌കാരം നല്‍കിയത് സംഗീതത്തിനായി ഉഴിഞ്ഞുവെച്ചവര്‍ക്ക് അപമാനമായി തോന്നുമെന്നും ലിനു ലാല്‍ പറഞ്ഞു.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here