
വടകരയിൽ പൊലീസ് കസ്റ്റഡിയിലെടുത്ത യുവാവ് കുഴഞ്ഞു വീണു മരിച്ച സംഭവത്തിൽ സംസ്ഥാന ക്രൈം ബ്രാഞ്ച് അന്വേഷണം ആരംഭിച്ചു. ക്രൈം ബ്രാഞ്ച് ഡി വൈ എസ് പി. ടി. സജീവന്റെ നേതൃത്വത്തിലുള്ള സംഘമാണ് കേസ് അന്വേഷിക്കുന്നത്. അന്വേഷണ സംഘം രാവിലെ വടകര പൊലീസ് സ്റ്റേഷനിലെത്തി.
വടകര കല്ലേരി സ്വദേശി സജീവന്റെ മരണം ക്രൈ ബ്രാഞ്ച് ഏറ്റെടുത്തതിനു പിന്നാലെയാണ് അന്വേഷണസംഘം വടകര പൊലീസ് സ്റ്റേഷനിൽ എത്തിയത്. ക്രൈം ബ്രാഞ്ച് ഡി വൈ എസ് പി. ടി. സജീവന്റെ നേതൃത്വത്തിലുള്ള സംഘമാണ് സ്റ്റേഷനിലെത്തിയത്. ഫോറൻസിക്ക് വിഭാഗവും പരിശോധനയ്ക്ക് എത്തിയിരുന്നു. വെള്ളി പുലർച്ചെയാണ് സജീവൻ വടകര പൊലീസ് സ്റ്റേഷൻ കോമ്പൗണ്ടിൽ കുഴഞ്ഞ് വീണ് മരിച്ചത്. സംഭവം ജില്ലാ ക്രൈബ്രാഞ്ചായിരുന്നു ആദ്യം അന്വേഷിച്ചതെങ്കിലും പിന്നീട് സംസ്ഥാന ക്രൈബ്രാഞ്ചിന് കേസ് കൈമാറുകയായിരുന്നു.
കേസിൽ സജീവന്റെ സുഹൃത്തുക്കളായ ജുബൈർ ഉമ്മർ, ഷംനാദ്, സജീവനെ ആശുപത്രിയിൽ എത്തിച്ച ഓട്ടോ ഡ്രൈവർ രൂപേഷ്, ഡോക്ടർമാർ എന്നിവരുടെ മൊഴി നേരത്തെ ജില്ലാ ക്രൈബ്രാഞ്ച് രേഖപ്പെടുത്തിയിരുന്നു. സംഭവത്തിൽ സജീവന്റെ പോസ്റ്റ്മോർട്ട റിപ്പോർട്ടിന്റെ കൂടി അടിസ്ഥാനത്തിലാവും അന്വേഷണം. നിലവിൽ ആരോപണ വിധേയരായ എസ്ഐ ഉൾപ്പെടെ മൂന്നു പേർ സസ്പെൻഷനിലാണ്.
കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ താഴെ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.
Click Here