Rape : കോളജ് വിദ്യാര്‍ഥികളുടെ ലിപ്‌ലോക്ക് ചലഞ്ച് കേസ് ; രണ്ട് പെണ്‍കുട്ടികള്‍ പീഡനത്തിന് ഇരയായെന്ന് പൊലീസ്

കോളജ് വിദ്യാര്‍ഥികളുടെ ലിപ്‌ലോക്ക് ചലഞ്ച് കേസില്‍ രണ്ട് പെണ്‍കുട്ടികള്‍ പീഡനത്തിന് ഇരയായെന്ന് മംഗളൂരു സിറ്റി പൊലീസിന്റെ റിപ്പോര്‍ട്ട്.

ഇവരെ ലൈം​ഗികമായി പീഡിപ്പിച്ച എട്ട് ആണ്‍കുട്ടികള്‍ക്കെതിരെ ഇന്ത്യന്‍ ശിക്ഷാനിയമം സെക്ഷന്‍ 376, 354, 354 (സി), 120 (ബി) എന്നീ വകുപ്പുകളും പോക്‌സോ, ഐ.ടി നിയമങ്ങളിലെ വിവിധ വകുപ്പുകളും ചുമത്തി കേസെടുത്തിട്ടുണ്ടെന്ന് സിറ്റി പൊലീസ് കമ്മിഷണര്‍ എന്‍. ശശികുമാര്‍ വെളിപ്പെടുത്തി.

മംഗളൂരുവിലെ കോളജിലെ വിദ്യാര്‍ഥികളുടെ ലിപ്‌ലോക്ക് മത്സരത്തിന്‍റെ വിഡിയോ ഫെബ്രുവരിയിലാണ് വൈറലായത്. ഇതോടെയാണ് പൊലീസ് അന്വേഷണം നടത്തി ലൈം​ഗിക പീഡനം നടന്നിട്ടുണ്ടെന്ന് കണ്ടെത്തിയത്. കോളജ് യൂണിഫോം ധരിച്ച വിദ്യാര്‍ഥികള്‍ ചുംബിക്കുന്നതും അവരുടെ സുഹൃത്തുക്കള്‍ പ്രോത്സാഹിപ്പിക്കുന്നതും വിഡിയോയില്‍ കാണാം. സ്വകാര്യ ഫ്ലാറ്റില്‍വച്ചാണ് വിഡിയോ ചിത്രീകരിച്ചിരിക്കുന്നത്.

ലിപ്‌ലോക്ക് ദൃശ്യം വൈറലായതോടെ കോളജ് അധികൃതര്‍ വിദ്യാര്‍ഥികളെ സസ്പെന്‍ഡ് ചെയ്തിരുന്നു. ജൂലൈ 21ന് വിഡിയോ തയ്യാറാക്കിയ വിദ്യാര്‍ഥി അറസ്റ്റിലായിരുന്നു. ഈ കുട്ടിയെ ചോദ്യം ചെയ്തിട്ടുണ്ടെന്നും കൂടുതല്‍ വിവരങ്ങള്‍ ലഭ്യമാകുമെന്നും പൊലീസ് വ്യക്തമാക്കി.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News